
ദോഹ: ഖത്തറില്‍ നിന്നും ഇന്‍കാസിന്റെ അവസാനത്തെ ചാര്‍ട്ടേഡ് വിമാനവും ഇന്നലെ വൈകുന്നേരം ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും കോഴിക്കോട് എയര്‍പോര്‍ട്ടിലേക്ക് പറന്നുയര്‍ന്നു.
കോവിഡ് പ്രതിസന്ധിയില്‍ ഇന്‍കാസ് ഖത്തര്‍ ചാര്‍ട്ടര്‍ ചെയ്യുന്ന ഒമ്പതാമത്തെ വിമാനമായിരുന്നു ഇത്. ഖത്തറില്‍ കോവിഡ്19 മഹാമാരി പടര്‍ന്നു തുടങ്ങിയതു മുതല്‍ പ്രവാസികള്‍ക്ക് ആശ്വാസത്തിന്റെയും പ്രതീക്ഷയുടെയും കൈതാങ്ങാവാന്‍ ഇന്‍കാസ് ഖത്തറിന് കഴിഞ്ഞു.
ഖത്തറിന്റെ വിവിധ സ്ഥലങ്ങളില്‍ ഒറ്റപ്പെട്ട് കഴിയുന്ന പ്രവാസികള്‍ക്ക് ഭക്ഷണവും മരുന്നും എത്തിക്കാനും ആവശ്യമായവര്‍ക്ക് വൈദ്യ സഹായവും കൗണ്‍സലിങും ലഭ്യമാക്കാനും കഴിഞ്ഞതായും സെന്‍ട്രല്‍ കമ്മിറ്റി അറിയിച്ചു.
സാമ്പത്തിക പ്രതിസന്ധി കാരണം നാടണയാന്‍ പ്രയാസപ്പെടുന്നവര്‍ക്കായി 100ഓളം വിമാന ടിക്കറ്റുകള്‍ നല്‍കാന്‍ കഴിഞ്ഞതും 180 ഓളം അര്‍ഹരായ പ്രവാസി യാത്രക്കാരെ തെരഞ്ഞെടുത്ത് ഉദാരമതികളുടെ സഹായത്തില്‍ സൗജന്യ ചാര്‍ട്ടേഡ് വിമാനം നാട്ടിലേക്ക് അയക്കാന്‍ കഴിഞ്ഞതും അഭിമാനകരമായ നേട്ടമായിരുന്നുവെന്നും ഇന്‍കാസ് പ്രസിഡണ്ട് സമീര്‍ ഏറാമല പറഞ്ഞു.