in

പ്രവാസികള്‍ക്ക് നാട്ടിലെത്താന്‍ ഇന്‍കാസ് ഖത്തര്‍ വിമാന ടിക്കറ്റുകള്‍ നല്‍കും

ദോഹ: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലിന്റെ ആഹ്വാന പ്രകാരം ജി സി സി യൂത്ത് കെയര്‍ പ്രഖ്യാപിച്ച ടിക്കറ്റുകളില്‍ ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി ആദ്യ ഘട്ടമായി 50 ടിക്കറ്റുകള്‍ നല്‍കും. ടിക്കറ്റ് സ്വന്തമായി എടുക്കാന്‍ ബുദ്ധിമുട്ടുന്ന അര്‍ഹരായവര്‍ക്കാണ് ടിക്കറ്റുകള്‍ നല്‍കുക. കോവിഡ് കാരണം പ്രയാസപ്പെടുന്ന പ്രവാസികള്‍ക്ക് സഹായമെത്തിക്കാനും ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ലോക്ക് ഡൗണ്‍ പ്രദേശങ്ങളില്‍ ഭക്ഷണകിറ്റുകള്‍ വിതരണം നടത്താനും സംഘടനക്ക് കഴിഞ്ഞതായി പ്രസിഡണ്ട് സമീര്‍ ഏറാമല അറിയിച്ചു. അര്‍ഹരായ പ്രവാസികളുടെ നാട്ടിലെ കുടുംബത്തിനു ധനസഹായവും ഭക്ഷണ കിറ്റുകളും നല്‍കിയതായും അദ്ദേഹം അറിയിച്ചു. ആദ്യ ടിക്കറ്റ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് സമീര്‍ ഏറാമല, മുഹമ്മദ് ഹാജയ്ക്ക് കൈമാറി ഉദ്ഘാടനം ചെയ്തു. കാര്‍ത്തികേയന്‍ ഫൗണ്ടേഷന്റെ പേരില്‍ ശബരിനാഥന്‍ എം എല്‍ എ വാഗ്ദാനം ചെയ്ത ടിക്കറ്റുകളില്‍ ഒന്നു ഖത്തറില്‍ നിന്ന് മടങ്ങുന്ന സജാദിനു ചടങ്ങില്‍ വെച്ച് കൈമാറി. തിരുവനന്തപുരം ജില്ല ഇന്‍കാസ് പ്രസിഡണ്ട് ജയപാല്‍, ജനറല്‍ സെക്രട്ടറി മുനീര്‍, ട്രഷറര്‍ സന്തോഷ്, സെന്‍ട്രല്‍ കമ്മിറ്റി എക്‌സിക്യൂട്ടീവ് അംഗം ഷിബു, ജില്ല എക്‌സിക്യൂട്ടീവ് അംഗം സഖീര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഓണ്‍ലൈന്‍ ടൂറിസം സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമുമായി ക്യുഎന്‍ടിസി

കോവിഡ് പ്രതിരോധം: ബഹുരാഷ്ട്ര സഹകരണ ഗ്രൂപ്പില്‍ പങ്കുചേര്‍ന്ന് ഖത്തര്‍