
ദോഹ: ഉത്തര്‍പ്രദേശില്‍ രാഹുല്‍ഗാന്ധിക്കെതിരായ ആക്രമണവും അറസ്റ്റും ജനാധിപത്യത്തിനു നേരെയുള്ള കയ്യേറ്റമാണെന്ന് ഇന്‍കാസ് ഖത്തര്‍ പ്രസിഡന്റ് സമീര്‍ ഏറാമല പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. യു.പി.യിലെ ഹാത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ യാത്ര തിരിച്ച രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും പൊലിസ് കസ്റ്റഡിയിലെടുത്തത് ഒരു കാരണവശാലും നീതീകരിക്കാനാവില്ല. ഉത്തര്‍പ്രദേശ് ഭരണകൂടവും പോലീസും കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് നിരന്തരം സ്വീകരിക്കുന്നത്. രാഹുല്‍ഗാന്ധിയെ കയ്യേറ്റം ചെയ്തത് തികച്ചും ജനാധിപത്യവിരുദ്ധമായ നടപടിയാണ്. യോഗി ആദിത്യനാഥിന്റെ യുപിയില്‍ ഭരണഘടനാപരമായ സ്വാതന്ത്യംപോലും നിഷേധിക്കപ്പെടുന്നു. ഇത്തരം നടപടികള്‍ വകവെച്ചുകൊടുക്കാനാകില്ല. രാഹുല്‍ ഗാന്ധിക്കെതിരായ കയ്യേറ്റം അപലപനീയമാണെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടികളുണ്ടാകണമെന്നും സമീര്‍ ഏറാമല പ്രസ്താവനയില്‍ പറഞ്ഞു.