Saturday, August 15ESTD 1934

കേരളത്തില്‍ നിന്ന് മടങ്ങാന്‍ ഇന്‍കാസ് ഖത്തര്‍ ചാര്‍ട്ടേഡ് വിമാനം ഒരുക്കും

ദോഹ: കേരളത്തില്‍ നിന്ന് ഖത്തറിലേക്ക് മടങ്ങിവരാനിരിക്കുന്ന പ്രവാസി മലയാളികള്‍ക്ക് ഇന്‍കാസ് ഖത്തര്‍ ചാര്‍ട്ടേര്‍ഡ് വിമാന സര്‍വീസ് ഏര്‍പ്പെടുത്തുന്നു. യാത്ര സൗകര്യം ആവശ്യമുള്ളവരുടെ മുന്‍ഗണനാ പട്ടിക തയ്യാറാക്കുന്നതിനായി ഇന്‍കാസ് ഖത്തര്‍ അപേക്ഷകള്‍ ക്ഷണിച്ചു. നിലവില്‍ ഖത്തറില്‍ തിരിച്ചെത്താന്‍ റീഎന്‍ട്രി പെര്‍മിറ്റ് നിര്‍ബന്ധമാണ്. ഇന്നലെ മുതല്‍ ഖത്തര്‍ പോര്‍ട്ടലില്‍ എന്‍ട്രി പെര്‍മിറ്റിന് അപേക്ഷ സമര്‍പ്പിക്കാന്‍ സൗകര്യം ആരംഭിച്ചിട്ടുണ്ട്. റിട്ടേണ്‍ പെര്‍മിറ്റിന് അപേക്ഷിച്ച ശേഷം https://tinyurl.com/todoha എന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാം. ടിക്കറ്റ് വില, യാത്രാ തിയ്യതി എന്നിവ പിന്നീട് അറിയിക്കുന്നതായിരിക്കുമെന്ന് ഇന്‍കാസ് ഭാരവാഹികള്‍ അറിയിച്ചു. രജിസ്‌ട്രേഷന്‍ യാത്ര ഉറപ്പു നല്‍കുന്നില്ലെന്നും വിമാനത്തിന്റെ പറക്കല്‍ സര്‍ക്കാരിന്റെ അനുമതികള്‍ക്കും അംഗീകാരങ്ങള്‍ക്കും ആശ്രയിച്ചായിരിക്കുമെന്നും ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി അറിയിച്ചു.വിവരങ്ങള്‍ക്ക് സിറാജ് 00974 55941189, കരീം നടക്കല്‍ 00974 66415368, കേശവദാസ് 00974 66777825.

error: Content is protected !!