സിദ്ധീഖ് പുറായില്‍ ഉപദേശകസമിതി ചെയര്മാന്; മുഹമ്മദലി പൊന്നാനിയും അന്‍വര്‍ സാദത്തും വര്‍ക്കിംഗ് പ്രസിഡന്റുമാര്‍
ദോഹ: ഖത്തര്‍ ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി പുന:സംഘടിപ്പിച്ച് കെ.പി.സി.സി. സമീര്‍ ഏറാമലയെ വീണ്ടും പ്രസിഡന്റായി നിയോഗിച്ചു. ഉപദേശക സമിതി ചെയര്‍മാനായി സിദ്ധീഖ് പുറായിലിനേയും വര്‍ക്കിംഗ് പ്രസിഡന്റുമാരായി മുഹമ്മദലി പൊന്നാനി, അന്‍വര്‍സാദത്ത് എന്നിവരേയും ചുമതലപ്പെടുത്തിയതായി കെ.പി.സി.സി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ശ്രീജിത്ത് എസ് നായരാണ്.
നിലവിലെ പ്രസിഡണ്ട് രാജി സന്നദ്ധത അറിയിച്ചതിനെ തുടര്‍ന്നാണ് സെന്‍ട്രല്‍ കമ്മിറ്റി കെപിസിസി പ്രസിഡണ്ട് കെ.സുധാകരന് വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു.
പ്രളയാനന്തരവും കോവിഡ് മഹാമാരി കാലത്തും ഏറ്റവും മനുഷ്യത്വ പരമായ പ്രവര്‍ത്തനം കാഴ്ചവെച്ച മികച്ച കമ്മിറ്റിയെന്ന നിലയിലാണ് ഖത്തറിലെ സമീര്‍ ഏറാമല നേതൃത്വം നല്കിയ കമ്മിറ്റിയെ കാണുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. അച്ചടക്ക ലംഘനം അനുവദിക്കില്ലെന്നും നാടുവിട്ടു ജീവിക്കാന്‍ പോയേടത്തും നടത്തുന്ന സേവനത്തെ ബഹുമാനിക്കുന്നുവെന്നും സംഘടനയുടെ നന്മക്ക് വേണ്ടി വിഭാഗീയതയില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും അദ്ദേഹം വിശദീകരിച്ചു.
പുതിയ കമ്മിറ്റി അംഗീകരിച്ച് ഇന്‍കാസ് പ്രവര്‍ത്തകര്‍ മുന്നോട്ടുപോവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിയാസ് ചെരിപ്പത്ത്, വിപിന്‍ പാലോളിക്കണ്ടി, ഡേവിസ് എടശ്ശേരി എന്നിവര്‍ വൈസ്പ്രസിഡന്റുമാരാണ്. സിറാജ് പാലൂര്, കരീം നടക്കല്‍, നിഹാസ് കോടിയേരി, മനോജ് കൂടല്‍, കേശവ് ദാസ് എന്നിവര്‍ ജനറല്‍സെക്രട്ടറിമാരായും ജോര്‍ജ് അഗസ്റ്റിന് ട്രഷററായും നിയോഗിക്കപ്പെട്ടു.
നൗഷാദ് ടി.കെ ജോന്റ് ട്രഷററാണ്. ഫാസില്‍ വടക്കേക്കാട്, ഷിബു സുകുമാരന്‍, മുസതഫ ഈണം, ആരിഫ് പയന്തോങ്ങില്‍, പ്രദീപ് കൊയിലാണ്ടി, മുനീര്‍ വെളിയങ്കോട്, സോണി സെബാസ്റ്റിയ്ന്, ശംസുദ്ദീന്‍ ഇസ്മാഈല്‍ സെക്രട്ടരിമാരാണ്. ബിജു മുഹമ്മദാണ് കോഡിനേറ്റര്‍. വെല്ഫെയര്സെക്രട്ടറിയായി ജീസ് ജോസെഫും ഓഡിറ്ററായി റഊഫ് മലപ്പുറവും സാംസ്കാരിക വിഭാഗം സെക്രട്ടറിയായി എ.കെ നസീറും കായിക വിഭാഗം സെക്രട്ടറിയായി ഷാഹിദ് കായക്കൊടിയും നിയോഗിതരായി.
ബഷീര്‍ നന്മണ്ട, അബ്്ദുല്ല കെ.ടി, മുഹമ്മദ് റാഫി, മുഹമ്മദ് മുബാറക്, ടി.പി റഷീദ്, ബഷീര്‍ തുവാരിക്കല്‍, ഫൈസല്‍ കെ.പി തിരുവമ്പാടി, ഗഫൂര്‍ ബാലുശ്ശേരി, ജോയ് പോള്‍, സാബു സോമന്, ലത്തീഫ് കല്ലായി, മുഹമ്മദ് എടയന്നൂര്‍, മുജീബ് വലിയകത്ത്, സഞ്ജയ് രവീന്ദ്രന്, മധുസൂദനനന്‍ ചാവക്കാട്, സലീം എടശ്ശേരി, ജൂട്ടാസ് പോള്‍, അരുണ്‍ പാറക്കല്‍, ഷിയാസ് ബാബു എന്നിവരെ പ്രവര്ത്തകസമിതിഅംഗങ്ങളായും പ്രഖ്യാപിച്ചതായി കെ.പി.സി.സി സംഘടനാ ചുമതലയുള്ള ജനറല്‍സെക്രട്ടറി ടി.യു രാധാകൃഷ്ണന് വിശദീകരിച്ചു.