
ദോഹ: ഖത്തറിലെ ഒരു റേഡിയോ ജോക്കി നിരന്തരമായി ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയിലെ നേതാക്കളെ സമൂഹ മാധ്യമങ്ങളിലൂടെ അവഹേളിക്കുന്നതായി ഇന്‍കാസ് ഖത്തര്‍. ഇനിയും ഇത്തരത്തില്‍ നേതാക്കളെ തേജോവധം ചെയ്യാനാണ് ഭാവമെങ്കില്‍ ജനാധിപത്യ മര്യാദയോടെ ഏതറ്റം വരെയും പോകുമെന്ന് സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് സമീര്‍ ഏറാമല പറഞ്ഞു. സംഭവത്തിന്റെ ഗൗരവം റേഡിയോ അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. തികച്ചും സാധാരണമായി സംഭവിച്ച ഒരു വിഷയത്തെ രാഷ്രീയവത്കരിക്കുകയാണ്. സമൂഹത്തിലെ ഉന്നതരെ അപകീര്‍ത്തിപ്പെടുത്തി ‘പബ്ലിസിറ്റി’ ഉണ്ടാക്കാനുള്ള ശ്രമമാണ് നടന്നത്. കേരളവും ഇന്ത്യയും നീറുന്ന പ്രശ്നങ്ങളിലൂടെ കടന്നു പോകുമ്പോള്‍ അതിലൊന്നും പ്രതികരിക്കാതെ ഇത്തരം ചെറിയ കാര്യങ്ങള്‍ വളച്ചൊടിച്ചു രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നതിന്നെതിരെ സമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കണം. എം. പിമാരുടെ വിമാന യാത്രയുമായി ബന്ധപ്പെട്ട് ചട്ടങ്ങള്‍ നിലവിലുണ്ടെന്നും ഏതെങ്കിലും സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നുവെങ്കില്‍ ആ സീറ്റ് എം.പിമാര്‍ ആവശ്യപ്പെട്ടാല്‍ നല്‍കണമെന്ന് കേന്ദ്രം മുഴുവന്‍ എയര്‍ലൈന്‍സുകള്‍ക്കും കത്ത് നല്കിയതുമാണെന്നും ഇന്‍കാസ് പറഞ്ഞു. ഒഴിഞ്ഞു കിടക്കുന്ന സീറ്റ് മറ്റൊരാള്‍ക്ക് അനുവദിക്കുന്നത് കൊണ്ട് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടില്ല. പ്രോട്ടോകോള്‍ എയര്‍ലൈന്‍ ജീവനക്കാരന് അറിയില്ലെങ്കില്‍ അത് അയാളുടെ തെറ്റാണ്. ഇതേക്കുറിച്ച് ഒരു ധാരണയുമില്ലാതെ നടത്തുന്ന പ്രചാരണം സമൂഹത്തില്‍ തെറ്റിദ്ധാരണയായുണ്ടാക്കുന്നതാണ്. മുമ്പും സമാന സംഭവമുണ്ടായപ്പോള്‍ സമൂഹ മാധ്യമത്തിലൂടെ മാപ്പ് പറഞ്ഞ വ്യക്തി തന്നെയാണ് വീണ്ടും ഇത്തരം പോസ്റ്റുമായി വരുന്നതെന്നും അപഹാസ്യമാണ്. ന്യായമായ വിമര്‍ശനങ്ങളെ ഉള്‍കൊള്ളാനും തിരുത്താനും തയ്യാറാകുന്നവര്ക്കെതിരെയാണ് വിമര്‍ശിക്കുന്നവരെ വെട്ടിക്കൊലപ്പെടുത്തി ഉന്മൂലനം ചെയ്യുന്ന പ്രത്യയശാസ്ത്ര പ്രചാരകര്‍ രംഗത്തു വരുന്നതെന്നത് ്വിരോധാഭാസമാണെന്നും ഇന്‍കാസ് വ്യക്തമാക്കി.