in

ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയിലെ അനുരഞ്ജനം സ്വാഗതാര്‍ഹമെന്ന് ഇന്ത്യ

ദോഹ: ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയിലെ അനുരഞ്ജനം സ്വാഗതാര്‍ഹമാണെന്ന് ഇന്ത്യ. 41-ാമത് ജിസിസി ഉച്ചകോടി തീരുമാനങ്ങളോടും അല്‍ഉല പ്രഖ്യാപനത്തോടും പ്രതികരിക്കവെയാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. സഊദി അറേബ്യയിലെ അല്‍-ഉലയില്‍ നടന്ന ജിസിസി ഉച്ചകോടിയിലെ ഗുണപരമായ സംഭവവികാസങ്ങളില്‍ സന്തോഷമുണ്ടെന്ന് ഇന്ത്യ പ്രസ്താവനയില്‍ വ്യക്തമാക്കി. മേഖലയിലെ രാജ്യങ്ങള്‍ തമ്മിലുള്ള അനുരഞ്ജനത്തെ ഇന്ത്യ സ്വാഗതം ചെയ്യുന്നു. ജിസിസിയിലെ എല്ലാ രാജ്യങ്ങളുമായും ഇന്ത്യ മികച്ച ബന്ധം പുലര്‍ത്തുന്നുണ്ട്. ഇത്തരത്തിലുള്ള ഗുണപരമായ സംഭവവികാസങ്ങള്‍ മേഖലയിലെ സമാധാനം, പുരോഗതി, സുസ്ഥിരത എന്നിവ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതിനിടയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനായി ജിസിസി രാജ്യങ്ങളുമായി തുടര്‍ന്നും സഹകരിച്ചു പ്രവര്‍ത്തിക്കുമെന്നും ഇന്ത്യ വ്യക്തമാക്കി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

കോവിഡ് വാക്‌സിനേഷന്‍: യോഗ്യതാ മാനദണ്ഡങ്ങള്‍ രണ്ടാഴ്ച കൂടുമ്പോള്‍ നവീകരിക്കും

വീറോടെ മത്സര ക്യാമ്പയിന്‍; ഇന്ത്യന്‍ സംഘടനകളുടെ തെരെഞ്ഞെടുപ്പ് ഇന്ന് ഉച്ച മുതല്‍