ദോഹ: ഇന്ത്യന്‍ അംബാസഡര്‍ ഡോ.ദീപക് മിത്തല്‍ ഫൈസല്‍ ബിന്‍ ഖാസിം(എഫ്ബിക്യു) മ്യൂസിയം സന്ദര്‍ശിച്ചു. മ്യൂസിയത്തിലെ വൈവിധ്യമാര്‍ന്ന കലാസൃഷ്ടികളും ശേഖരങ്ങളും അദ്ദേഹം നോക്കിക്കണ്ടു. അല്‍ഫൈസല്‍ ഹോള്‍ഡിങ്‌സ് ചെയര്‍മാന്‍ ശൈഖ് ഫൈസല്‍ ബിന്‍ ഖാസിം അല്‍താനിയുമായി കൂടിക്കാഴ്ചയും നടത്തി. ഖത്തറിനും ഇന്ത്യക്കുമിടയിലെ പരമ്പരാഗത വ്യാപാര സാംസ്‌കാരിക ബന്ധങ്ങളെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു. ഐടി, ഭക്ഷ്യം, അഗ്രി, ഫാര്‍മ, ഹോസ്പിറ്റാലിറ്റി എന്നിവയുള്‍പ്പടെയുള്ള മേഖലകളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് വ്യാപാര പങ്കാളിത്തം കൂടുതല്‍ ആഴത്തിലാക്കുന്നതിനുള്ള മാര്‍ഗങ്ങളും ചര്‍ച്ചയായി.
in QATAR NEWS
ഇന്ത്യന്‍ അംബാസഡര്‍ എഫ്ബിക്യു മ്യൂസിയം സന്ദര്‍ശിച്ചു
