in

ഇന്ത്യന്‍ അംബാസഡര്‍ എഫ്ബിക്യു മ്യൂസിയം സന്ദര്‍ശിച്ചു

ഇന്ത്യന്‍ അംബാസഡര്‍ ഡോ.ദീപക് മിത്തല്‍ ശൈഖ് ഫൈസല്‍ ബിന്‍ ഖാസിം അല്‍താനിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍

ദോഹ: ഇന്ത്യന്‍ അംബാസഡര്‍ ഡോ.ദീപക് മിത്തല്‍ ഫൈസല്‍ ബിന്‍ ഖാസിം(എഫ്ബിക്യു) മ്യൂസിയം സന്ദര്‍ശിച്ചു. മ്യൂസിയത്തിലെ വൈവിധ്യമാര്‍ന്ന കലാസൃഷ്ടികളും ശേഖരങ്ങളും അദ്ദേഹം നോക്കിക്കണ്ടു. അല്‍ഫൈസല്‍ ഹോള്‍ഡിങ്‌സ് ചെയര്‍മാന്‍ ശൈഖ് ഫൈസല്‍ ബിന്‍ ഖാസിം അല്‍താനിയുമായി കൂടിക്കാഴ്ചയും നടത്തി. ഖത്തറിനും ഇന്ത്യക്കുമിടയിലെ പരമ്പരാഗത വ്യാപാര സാംസ്‌കാരിക ബന്ധങ്ങളെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു. ഐടി, ഭക്ഷ്യം, അഗ്രി, ഫാര്‍മ, ഹോസ്പിറ്റാലിറ്റി എന്നിവയുള്‍പ്പടെയുള്ള മേഖലകളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് വ്യാപാര പങ്കാളിത്തം കൂടുതല്‍ ആഴത്തിലാക്കുന്നതിനുള്ള മാര്‍ഗങ്ങളും ചര്‍ച്ചയായി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഇന്ത്യന്‍ എംബസിയുടെ പാസ്‌പോര്‍ട്ട് സേവനങ്ങള്‍ അടിയന്തര സാഹചര്യങ്ങളില്‍ മാത്രം

പ്രവാസി യാത്രക്കാര്‍ക്ക് ഇരട്ട കോവിഡ് ടെസ്റ്റ്: തീരുമാനം പിന്‍വലിക്കണമെന്ന് ഖത്തര്‍ കെ.എം.സി.സി