ദോഹ: ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ ലോക പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. അബൂഹമൂറിലെ ഐ സി സി ഓഫീസ് പരിസരത്ത് വൃക്ഷത്തൈനടലും ശേഷം നടന്ന പരിസ്ഥിതി ബോധവത്കരണ പരിപാടിയും ഇന്ത്യന്‍ എംബസി സെക്കന്റ് സെക്രട്ടറി പദ്മ കാരി ഉത്ഘാടനം ചെയ്തു. പരിസ്ഥിതി സംരക്ഷണം നമ്മുടെ ബാധ്യതയായി നാം ഏറ്റെടുക്കണമെന്ന് അവര്‍ എടുത്തുപറഞ്ഞു. ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് പി എന്‍ ബാബുരാജന് അധ്യക്ഷത വഹിച്ചു. ഐ.സി.സി മുന്‍പ്രസിഡന്റ് എ പി മണികണ്ഠന്, ഐ സി സി മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ സംബന്ധിച്ചു. ഐ സി സി ആക്ടിംഗ് ജനറല്‍സെക്രട്ടറി സുധീര്ഗുപ്ത സ്വാഗതവും സാംസ്കാരിക വിഭാഗം ചുമതലയുള്ള ശ്വേതാ കോശി നന്ദിയും പറഞ്ഞു.
in QATAR NEWS
ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ ലോക പരിസ്ഥിതി ദിനമാചരിച്ചു
