
ദോഹ: ഏപ്രില്‍ 30ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ഓപ്പണ്‍ ഹൗസ് റദ്ദാക്കിയതായി ഇന്ത്യന്‍ എംബസി അറിയിച്ചു. പ്രവാസികളുടെ വിവിധ വിഷയങ്ങളും തൊഴില്‍പ്രശ്നങ്ങളും പരിഗണിക്കുന്നതിനായി എംബസിയില്‍ പ്രതിമാസം അംബാസഡറുടെ സാന്നിധ്യത്തിലാണ് ഓപ്പണ്‍ഹൗസ് നടക്കാറുള്ളത്.
കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ഖത്തര്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നില്‍ക്കാനാണ് ഇത്തരമൊരു തീരുമാനം.