in

ഇന്ത്യന്‍ എംബസി കോണ്‍സുലര്‍ ക്യാമ്പ് 21ന്

ദോഹ: ഇന്ത്യന്‍ എംബസിയുടെ പ്രത്യേക കോണ്‍സുലര്‍ ക്യാമ്പ് എംബസി കെട്ടിടത്തില്‍ നവംബര്‍ 21ന് നടക്കും. എംബസിയില്‍ ഇതിനകം തന്നെ ഓണ്‍ലൈന്‍ അപ്പോയിന്റ്‌മെന്റിനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള അപേക്ഷകര്‍ക്ക് അടിയന്തിര പിഒഎ/ പിസിസി/ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷനുകള്‍ എന്നിവക്കായുള്ള അപേക്ഷകള്‍ കൃത്യമായ ഫോര്‍മാറ്റില്‍ നാളേക്കുള്ളില്‍(നവംബര്‍ 18) 33059647 എന്ന വാട്‌സാപ്പ് നമ്പരില്‍ അയക്കണം. പേര്, പാസ്‌പോര്‍ട്ട് നമ്പര്‍, ക്യുഐഡി നമ്പര്‍, മൊബൈല്‍ നമ്പര്‍, ഇമെയില്‍ ഐഡി, സേവനത്തിന്റെ സ്വഭാവം, അടിയന്തര പ്രാധാന്യത്തിന്റ സ്വഭാവം, ഇതിനകമെടുത്ത അപ്പോയിന്റ്‌മെന്റ് തീയതി എന്ന ക്രമത്തിലായിരിക്കണം അയക്കേണ്ടത്. അപ്പോയിന്റ്‌മെന്റ് സ്ഥിരീകരണവും സമയവും വാട്‌സാപ്പ് മുഖേന അറിയിക്കും. കോണ്‍സുലര്‍ ക്യാമ്പില്‍ എല്ലാ കോവിഡ് ആരോഗ്യ പ്രോട്ടോക്കോളും പാലിക്കണമെന്ന് എംബസി നിര്‍ദേശിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ജിസിസി പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ആഗ്രഹിക്കുന്നതായി ഖത്തര്‍

ഇന്നത്തെ (2020 നവംബര്‍ 17) ഖത്തര്‍ വാര്‍ത്തകള്‍ കേള്‍ക്കൂ; ചന്ദ്രിക പോഡ്കാസ്റ്റിലൂടെ…