in

കോവിഡ്; മലയാളി യുവാവിന്റെ മൃതദേഹം ധ്രുതഗതിയില്‍ നാട്ടിലെത്തിച്ച് ഇന്ത്യന്‍ എംബസി

അശ്‌റഫ് തൂണേരി/ദോഹ:
കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ഇന്ന് കാലത്തുമുതല്‍ ഇന്ത്യയിലേക്കുള്ള മുഴുവന്‍ വിമാനസര്‍വ്വീസുകളും മുടങ്ങുമെന്നിരിക്കെ വെള്ളിയാഴ്ച ഹൃദയാഘാതം മൂലം മരിച്ച മലയാളി യുവാവിന്റെ മൃതദേഹം ഇന്നലെ തന്നെ നാട്ടിലേക്കയക്കാന്‍  ധ്രുതഗതിയില്‍ ഇടപെട്ട് ഇന്ത്യന്‍ എംബസിയും സന്നദ്ധപ്രവര്‍ത്തകരും. ഖത്തറിലെ വുഖൂദ് കമ്പനിയില്‍ റീട്ടെയില്‍ ഓപ്പറേഷന്‍ വിഭാഗത്തില്‍ ലൂബ് ബേ മെക്കാനിക് ആയി ജോലിനോക്കിയിരുന്ന പത്തനംതിട്ട, വേങ്ങത്താനം, മണിമല, കളത്തിപ്പറമ്പില്‍ ജോമോന്‍ മാത്യു (40) വിന്റെ മൃതദേഹമാണ് ഇന്ന് കാലത്ത് കൊച്ചി ഖത്തര്‍ എയര്‍വെയിസ് വിമാനത്തില്‍ നാട്ടിലെത്തിയത്. എംബസിക്ക് അവധി ദിനമായിട്ടും ഇതിനായി പ്രത്യേക താത്പര്യമെടുത്ത് നിമിഷങ്ങള്‍ക്കകം ഔദ്യോഗിക നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ മുന്‍കൈയ്യെടുത്തത് ഖത്തറിലെ ഇന്ത്യന്‍ എംബസി ലേബര്‍ ഓഫീസര്‍ ധീരജ് കുമാര്‍ ആണെന്ന് ഇതിനായി സന്നദ്ധപ്രവര്‍ത്തനം നടത്തിയ ഖത്തര്‍ കെ എം സി സി അല്‍ഇഹ്‌സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി ചെയര്‍മാന്‍ മഹ്ബൂബ് നാലകത്ത്, ജനറല്‍കണ്‍വീനര്‍ ഖാലിദ് കല്ലു, കണ്‍വീനര്‍ മുഈസ് എന്നിവര്‍ അറിയിച്ചു. ഖത്തര്‍ ഹ്യുമാനിറ്റേറിയന്‍ സര്‍വ്വീസിലെ നടപടികള്‍ക്കുള്ള എല്ലാ രേഖകളും ധ്രുതഗതിയില്‍ പൂര്‍ത്തിയാക്കാനും അതിനായി ഫോളോഅപ് നടത്താനും എംബസി ലേബര്‍ ഓഫീസര്‍ പ്രത്യേകം ഉത്സാഹിച്ചു. ഒപ്പം വുഖൂദ് കമ്പനിയിലെ ഉദ്യോഗസ്ഥരുടെ അളവറ്റ സഹകരണവുമുണ്ടായി.  ഇന്നലെ മൃതദേഹം കൊണ്ടുപോവാനായില്ലെങ്കില്‍ പിന്നീട് അനിശ്ചതത്വത്തിലാവുന്ന സാഹചര്യമുണ്ടായേനെയെന്നും അവര്‍ വിശദീകരിച്ചു.
എട്ടുവര്‍ഷമായി വുഖൂദില്‍ ജോലി ചെയ്യുകയായിരുന്നു ജോമോന്‍. ഷാലറ്റ് എബ്രഹാം ആണ് ഭാര്യ. ആറുവയസ്സുള്ള മകളുണ്ട്.  കളത്തിപ്പറമ്പില്‍ മാത്യുവിന്റേയും റോസമ്മ മാത്യുവിന്റേയും മകനാണ്. സംസ്‌കാരം നാളെ മണിമലയില്‍ നടക്കും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഹോം ക്വാറന്റൈന്‍ വ്യവസ്ഥ ലംഘിച്ച പത്തു ഖത്തരികള്‍ക്കെതിരെ നടപടി

കോവിഡ് വ്യാപനം തടയാന്‍ ഇലക്ട്രോണിക് സേവനങ്ങള്‍ ഉപയോഗിക്കാന്‍ ആഹ്വാനം