
ദോഹ: ഇന്ത്യാക്കാരുടെ രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നതിനായി ഇന്ത്യന്‍ എംബസി പ്രത്യേക കോണ്‍സുലര്‍ ക്യാമ്പ് സംഘടിപ്പിച്ചു. നൂറിലധികം അപേക്ഷകര്‍ക്ക് ക്യാമ്പിന്റെ സേവനം ലഭിച്ചു. ഇന്ത്യന്‍ അംബാസഡര്‍ ഡോ.ദീപക് മിത്തലിന്റെ സാന്നിധ്യമുണ്ടായിരുന്നു. അപേക്ഷകരുമായി അംബാസഡര്‍ സംവദിച്ചു. സമാനമായ രീതിയില്‍ കൂടുതല്‍ കോണ്‍സുലര്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. ക്യാമ്പിന് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിന്റെ(ഐസിസി) പിന്തുണയുമുണ്ടായിരുന്നു.