പോകുന്ന കാര്യത്തില്‍ ഉറപ്പില്ലെങ്കില്‍ രജിസ്റ്റര്‍ ചെയ്യരുത്

ദോഹ: ഇന്ത്യയിലേക്ക് മടങ്ങാന്‍ താല്‍പര്യപ്പടുന്നവരുടെ വിവര ശേഖരണത്തിനായി തുടങ്ങിയ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഉടന്‍ അവസാനിപ്പിക്കാനൊരുങ്ങുന്നതായി ഇന്ത്യന്‍ എംബസി. നാട്ടിലേക്ക് അടിയന്തരമായി പോകേണ്ട, ഇനിയും ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തവര്‍ ഉടന്‍തന്നെ രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കാനും നിര്‍ദേശം. ഇന്ത്യന്‍ എംബസി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഓരോ വിമാനവും പുറപ്പെടുന്നതിനു മുന്‍പായി എല്ലാ യാത്രക്കാരുടെയും പട്ടികക്ക് ഖത്തരി അതോറിറ്റുകളുടെ അംഗീകാരം ലഭിക്കേണ്ടതുണ്ട്. രജിസ്ട്രേഷന്‍ തുടരുന്നത് മുന്‍ഗണനാ പട്ടിക അന്തിമമാക്കുന്നതിലും സമയബന്ധിതമായി അംഗീകാരം നേടുന്നതിനും ബുദ്ധിമുട്ടാകുന്ന ഹചര്യത്തിലാണ് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ അവസാനിപ്പിക്കുന്നത്. നാട്ടിലേക്ക് മടങ്ങുന്നതില്‍ ഉറപ്പില്ലാത്തവര്‍ രജിസ്റ്റര്‍ ചെയ്യരുതെന്നും എംബസി നിര്‍ദേശിച്ചു. നാട്ടിലേക്ക് മടങ്ങാനായി വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തശേഷം ടിക്കറ്റിനായി വിളിക്കുമ്പോള്‍ നാട്ടിലേക്ക് മടങ്ങാന്‍ താല്‍പര്യമില്ലെന്നാണ് പലരും മറുപടി നല്‍കുന്നത്. ഇത്തരം മറുപടികള്‍ വലിയ ആശയക്കുഴപ്പമാണ് സൃഷ്ടിക്കുന്നത്. പട്ടികയില്‍ ഉള്‍പ്പെട്ടശേഷം താല്‍പര്യമില്ലായ്മ അറിയിക്കുന്നതിലൂടെ അര്‍ഹരായ മറ്റുള്ളവരെ വളരെ പെട്ടെന്ന് പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഇന്ത്യയിലേക്ക് അടിയന്തരമായി മടങ്ങണം എന്നുറപ്പുള്ളവര്‍ മാത്രം രജിസ്റ്റര്‍ ചെയ്താല്‍ മതിയെന്നും എംബസി നിര്‍ദേശിച്ചു.