
ദോഹ: ഇന്ത്യയിലേക്ക് മടങ്ങാന്‍ താല്പര്യപ്പെടുന്നവരുടെ രജിസ്ട്രേഷന് ഇന്ത്യന്‍ എംബസി പുനരാരംഭിച്ചു. നേരത്തെ ആദ്യഘട്ടത്തില്‍ 40,000ത്തോളം പേര് രജിസ്റ്റര്‍ ചെയ്തതിനെത്തുടര്‍ന്ന് രജിസ്ട്രേഷന് താല്‍ക്കാലികമായി നിര്‍ത്തിയിരുന്നു. പ്രവാസികളുടെ നിരന്തരമായ ആവശ്യത്തെത്തുടര്ന് ഡാറ്റാ ശേഖരണം പുനരാരംഭിക്കുകയാണെന്ന് ഇന്ത്യന്‍ എംബസി ട്വിറ്ററില്‍ അറിയിച്ചു. ഗര്‍ഭിണികള്‍, ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുള്ളവര്‍, പ്രായമേറിയവര്‍ എന്നിവര്‍ക്കാണ് മുന്‍ഗണന. രജിസ്ട്രേഷനായി എംബസി ഓണ്‍ലൈനില്‍ പ്രത്യേക ലിങ്കും സജ്ജമാക്കിയിട്ടുണ്ട്. ലിങ്കില്‍ പ്രവേശിച്ചശേഷം ചോദ്യങ്ങള്‍ക്കു മറുപടി നല്‍കണം.
https://docs.google.com/forms/d/e/1FAIpQLScYgQkLLvA0GvHh5dm_QEDSzqI6S8TuYGJ49JsByTnOlZ6EcA/viewform