
- പുതിയ വിവരങ്ങള്‍ക്കായി ഇന്ത്യന്‍ എംബസിയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പിന്തുടരുക
ദോഹ: ഖത്തറിലേക്ക് മടങ്ങാന്‍ താല്‍പര്യപ്പെടുന്ന റെസിഡന്റ് പെര്‍മിറ്റുള്ള പ്രവാസികള്‍ക്കായി യാത്രാ സൗകര്യം ഒരുക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നതായി ഇന്ത്യന്‍ എംബസി അറിയിച്ചു. ഖത്തറിലേക്ക് മടങ്ങാനാകുമെന്ന പ്രതീക്ഷയില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നത് ഒഴിവാക്കണം. ഇതുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങള്‍ക്കായി ഇന്ത്യന്‍ എംബസിയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പിന്തുടരണമെന്നും ഇന്ത്യന്‍ എംബസി ട്വിറ്ററിലൂടെ അറിയിച്ചു. റിട്ടേണ്‍ എന്‍ട്രി പെര്‍മിറ്റ് ലഭിക്കുന്നവര്‍ക്കാണ് ഖത്തറിലേക്ക് തിരിച്ചുവരാനാകുക.