ദോഹ: അധ്യാപകദിനത്തോടനുബന്ധിച്ചുളള ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ മികച്ച അധ്യാപകനുള്ള പുരസ്കാരത്തിന് വാഴക്കാട് വാലില്ലാപുഴ സ്വദേശി കെ.ടി അക്ബര്‍ അര്‍ഹനായി. കഴിഞ്ഞദിവസം നടന്ന ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ ദീപക്ക് മിത്തലില്‍ നിന്നും അദ്ദേഹം പുരസ്കാരം ഏറ്റുവാങ്ങി. ചടങ്ങില്‍ ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി സച്ചിന് ദിനകര്‍, എംഇഎസ് സ്കൂള്‍ പ്രിന്‍സിപ്പല്‍ ഹമീദാ ഖാദര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 20 വര്‍ഷമായി എംഇഎസ് സ്കൂളില്‍ ഫിസിക്കല്‍ എജ്യുക്കേഷന്‍ അധ്യാപകനായ അക്ബര്‍ മികച്ച കായികതാരം കൂടിയാണ്.
in QATAR NEWS
കെ.ടി അക്ബറിന് ഇന്ത്യന്‍ എംബസിയുടെ അധ്യാപക പുരസ്കാരം
