
്അമീര്‍, പിതാവ് അമീര്‍, പ്രധാനമന്ത്രി, വിദേശകാര്യമന്ത്രി കൂടിക്കാഴ്ച നാളെ
സ്വന്തം ലേഖകന്‍/ ദോഹ:
ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പ്രഥമ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ന് ദോഹയിലെത്തി.
മന്ത്രിയുടെ ദ്വിദിന സന്ദര്‍ശനത്തെത്തുടര്‍ന്ന് വിവിധ കൂടിയാലോചനകളും ചര്‍ച്ചകളും നടന്നു. ഇന്ത്യ-ഖത്തര്‍ വാണിജ്യ വട്ടമേശാ സമ്മേളനത്തില്‍ പ്രമുഖര്‍ സംബന്ധിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ വ്യാപാര ഇടപാടുകള്‍ വര്‍ധിപ്പിക്കാന്‍ ധാരണയായ യോഗത്തില്‍ പുതിയ അവസരങ്ങളുണ്ടാക്കാന്‍ ഇരു രാജ്യങ്ങളും പ്രയ്തനിക്കുമെന്നും അറിയിച്ചു. ആത്മനിര്‍ഭാര്‍ ഭാരത് ഉള്‍പ്പെടെ വാണിജ്യ മേഖലയില്‍ പുതിയ വസരങ്ങളുണ്ടാവുമെന്ന് യോഗാനന്തരം വിദേശകാര്യമന്ത്രി ട്വീറ്റ് ചെയ്തു. 2019-2020 വര്‍ഷത്തില്‍ 10.95 ബില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ വ്യാപാരമാണ് ഇരു രാഷ്ടങ്ങളും തമ്മില്‍ നടത്തിയത്. അടുത്ത വര്‍ഷങ്ങളില്‍ ഇത് വര്‍ധിക്കും.

ക്രിയാത്മകമായ ചര്‍ച്ചക്ക് വേദിയൊരുക്കിയ ഖത്തര്‍ ബിസിനസ്സ് അസോസിയേഷന് ചെയര്മാന് ശൈഖ് ഖലീഫ ബിന്‍ ജാസിം അല്‍താനി, ഖത്തരി ബിസിനസ്സ്മെന്‍ അസോസിയേഷന് ചെയര്മാന് ശൈഖ് ഫൈസല്‍ ബിന്‍ ഖാസിം അല്‍താനി എന്നിവരോട് പ്രത്യേകം നന്ദി അറിയിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. അതിനിടെ ഇന്ത്യന്‍ കമ്മ്യൂണിറ്റി നേതാക്കളുമായും പ്രതിനിധികളുമായും മന്ത്രി ഓണ്‍ലൈന്‍ കൂടിക്കാഴ്ച നടത്തി. ഇന്ത്യയുടെ മുന്നേറ്റത്തിന് പ്രവാസികള്‍ ഖത്തറില്‍ നിന്ന് ചെയ്യുന്ന സേവനങ്ങള്‍ വിലമതിക്കാനാവാത്തതാണെന്ന് മന്ത്രി ജയ്ശങ്കര് എടുത്തുപറഞ്ഞു. ഏഴു ലക്ഷത്തിലധികം ഇന്ത്യക്കാരുള്ള രാജ്യമാണ് ഖത്തര്‍.

ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍, ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം ഉള്‍പ്പെടെ വിവിധ സംഘടനാ നേതാക്കള്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
നാളെ രാവിലെ അമീരി ദിവാനില്‍ വെച്ച് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി, പിതാവ് അമീര്‍ ഹമദ് ബിന്‍ ഖലീഫ അല്‍താനി, പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്്ദുല്‍അസീസ് അല്‍താനി എന്നിവരുമായി കൂടിക്കാഴ്ച നടക്കും. ഉച്ചയ്ക്ക് 12 മണിയോടെ ഖത്തര്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുര്റഹിമാന് ബിന്‍ ജാസിം അല്‍താനിയുമായി ചര്‍ച്ചയുണ്ടാവുമെന്ന് ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ അറിയിച്ചു. 2022 ലോക കപ്പ് സ്റ്റേഡിയങ്ങളില്‍ ഈയ്യിടെ ഉത്ഘാടനം ചെയ്ത റയ്യാന്‍ സ്റ്റേഡിയം സന്ദര്‍ശിക്കാന്‍ സാധ്യതയുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങള്‍ സൂചന നല്കി.