in ,

ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയുമായി മുഹമ്മദ് അല്‍താഫ് കൂടിക്കാഴ്ച നടത്തി

ഇന്ത്യന്‍ കമ്പനികള്‍ക്ക് ഖത്തറില്‍ മികച്ച അവസരങ്ങളുണ്ടെന്ന് മന്ത്രി

ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കറും ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഗ്രൂപ്പ് ഡയരക്ടര്‍ മുഹമ്മദ് അല്‍താഫും കൂടിക്കാഴ്ച നടത്തിയപ്പോള്‍

ദോഹ: ഔദ്യോഗിക സന്ദര്‍ശനാര്‍ത്ഥം ഖത്തറിലെത്തിയ ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഗ്രൂപ്പ് ഡയരക്ടര്‍ മുഹമ്മദ് അല്‍താഫ് കൂടിക്കാഴ്ച നടത്തി. ഇന്ത്യയെപ്പോലെ സമ്പദ്ഘടനയില്‍ അതിവേഗം വൈവിധ്യവത്കരണം നടക്കുന്ന രാജ്യമാണ് ഖത്തറെന്നും അടിസ്ഥാന വികസന മേഖലയില്‍ ലോകോത്തര മേന്മയിലേക്ക് ഖത്തര്‍ വളര്‍ന്നു കഴിഞ്ഞുവെന്നും മന്ത്രി വ്യക്തമാക്കി. മേഖലയില്‍ തന്നെ ഏറ്റവും വിദ്യാസമ്പന്നരുള്ള ഖത്തര്‍ ആളോഹരി വരുമാനത്തില്‍ ലോകത്ത് ഏറ്റവും മുന്‍പന്തിയിലുള്ള രാജ്യമാണ്. വികസന രംഗത്ത് കുതിപ്പ് നടത്തിയ ഖത്തറില്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് മികച്ച അവസരങ്ങളാണുള്ളതെന്നും അത് പ്രയോജപ്പെടുത്താന്‍ വാണിജ്യ രംഗത്തുള്ള ഇന്ത്യക്കാര്‍ ശ്രമിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഇന്ത്യന്‍ വിദേശകാര്യമന്ത്രി ദോഹയില്‍; വാണിജ്യം വര്‍ധിപ്പിക്കാന്‍ ധാരണ

ഖത്തര്‍ അമീര്‍ ഉടന്‍ ഇന്ത്യ സന്ദര്‍ശിക്കും; പ്രഥമ സംയുക്ത കമ്മീഷന്‍ യോഗം ദല്‍ഹിയില്‍