ദോഹ: ഇന്ത്യന്‍ മീഡിയാ ഫോറം(ഐഎംഎഫ്) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ്- പി.സി.സൈഫുദ്ദീന്(മീഡിയാവണ്‍), ജനറല്‍ സെക്രട്ടറി- ഐ.എം.എ റഫീഖ്(കേരളശബ്ദം, വീക്ഷണം), ട്രഷറര്‍- ഷഫീഖ് അറക്കല്‍(മംഗളം), വൈസ് പ്രസിഡന്റ്- മുഹമ്മദ് അലി(ഗള്‍ഫ്ടൈംസ്), സെക്രട്ടറി- നൗഷാദ് പേരോട്(മിഡില്‍ഈസ്റ്റ് ചന്ദ്രിക) എന്നിവരാണ് ഭാരവാഹികള്‍.
ഐ.എം.എ റഫീഖ് ഷഫീഖ് അറക്കല്‍
പ്രവര്‍ത്തകസമിതി അംഗങ്ങള്‍- അഹമ്മദ് പാതിരിപ്പറ്റ(സുപ്രഭാതം), പ്രദീപ് മേനോന്(അമൃത ടിവി), അഹമ്മദ്കുട്ടി(ദേശാഭിമാനി). സ്കില്‍സ് ഡെവലപ്പ്മെന്റ് സെന്ററില്‍ പ്രസിഡണ്ട് അശ്റഫ് തൂണേരിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തിനുശേഷമായിരുന്നു തെരഞ്ഞെടുപ്പ്. യോഗത്തില്‍ പ്രവര്‍ത്തന, സാമ്പത്തീക റിപ്പോര്‍ട്ടുകള്‍ പാസാക്കി. സാദിക്ക് ചെന്നാടന്‍, പ്രദീപ് മേനോന്, അഹമ്മദ് കുട്ടി എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി ഐ.എം.എ റഫീക്ക് സ്വാഗതവും സെക്രട്ടറി ഓമനക്കുട്ടന് നന്ദിയും പറഞ്ഞു.