ദോഹ: ദേശീയ കായികദിനത്തില്‍ ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍(ഐഎസ്സി) സംഘടിപ്പിക്കാന്‍ നിശ്ചയിച്ചിരുന്ന പ്രതീകാത്മക ദേശീയകായിക ദിന പരിപാടി റദ്ദാക്കി. ഭരണവികസന തൊഴില്‍, സാമൂഹികകാര്യ മന്ത്രാലയം, പൊതുജനാരോഗ്യ മന്ത്രാലയം, ദേശീയ കായികദിന കമ്മിറ്റി എന്നിവ പുറപ്പെടുവിച്ച പുതിയ നിര്‍ദേശങ്ങള്‍ക്കനുസൃതമായാണ് തീരുമാനമെന്ന് ഐഎസ്സി പ്രസിഡന്റ് ഡോ. മോഹന്‍ തോമസ് അറിയിച്ചു. പിന്നടുള്ള തീയതിയില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന വ്യക്തിഗത കായിക പരിപാടികളില്‍ എല്ലാവരും പങ്കെടുക്കണമെന്ന് ഐഎസ്സി അറിയിച്ചു.