ദോഹ: ഖത്തറില്‍ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ(എച്ച്എംസി) കോവിഡ് ചികിത്സാ ആസ്പത്രികളില്‍ കഴിയുന്ന രോഗികളുമായി ബന്ധപ്പെട്ട എല്ലാ അന്വേഷണങ്ങള്‍ക്കുമായി ബന്ധപ്പെടുന്നതിന് ടെലിഫോണ്‍ നമ്പരുകള്‍ പ്രസിദ്ധീകരിച്ചു. ഖത്തറിലെ ആറു കോവിഡ് ആസ്പത്രികളെ ബന്ധപ്പെടുന്നതിനുള്ള നമ്പരുകളാണ് പ്രസിദ്ധപ്പെടുത്തിയത്. അല്‍വഖ്റ ആസ്പത്രി(പ്രധാന നമ്പര്‍)- 4011 5060, ഹസം മബൈരീഖ് ജനറല്‍ ആസ്പത്രി- 4024 0222, ദി ക്യൂബന്‍ ആസ്പത്രി- 4015 7777, സര്‍ജിക്കല്‍ സ്പെഷ്യാലിറ്റി സെന്റര്‍- 4439 6762, മീസൈദ് ആസ്പത്രി- 3305 6541, റാസ് ലഫാന്‍ ആസ്പത്രി- 6613 0897 എന്നിവയാണ് ബന്ധപ്പെടേണ്ട നമ്പരുകള്‍.
ഈ ആസ്പത്രികളില്‍ ചികിത്സയിലിരിക്കുന്ന കോവിഡ് രോഗികളെക്കുറിച്ചുള്ള വിവരങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും ബന്ധുക്കള്ക്കുള്പ്പടെ ഈ നമ്പരുകളില്‍ ബന്ധപ്പെട്ടാല്‍ മതിയാകും. ഖത്തറില്‍ കോവിഡ് കേസുകളുടെ എണ്ണം വര്‍ധിച്ചതോടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ ലഭ്യമാക്കേണ്ടവരുടെ എണ്ണവും വര്‍ധിച്ചു. തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചവരുടെയും എണ്ണം ഉയര്‍ന്നു.