in ,

അറബ് പൈതൃകം അവതരിപ്പിക്കാനും വെര്‍ച്വല്‍ റിയാലിറ്റി ഉള്‍പ്പെടെ നൂതന രീതികള്‍; പ്രയോജനപ്പെടുത്തണമെന്ന് വിദഗ്ദ്ധര്‍

ഫോട്ടോ: ഖത്തര്‍ നാഷണല്‍ ലൈബ്രറി അകത്തെ ദൃശ്യം (ഫയല്‍ ഫോട്ടോ)

മികച്ച മാതൃകകളായി  ലൂവര്‍ മ്യൂസിയം,  സോളമന്‍ ആര്‍ ഗ്യൂഗന്‍ഹായിം, ബ്രിട്ടീഷ് മ്യൂസിയം 

 ദോഹ: വെര്‍ച്വല്‍ റിയാലിറ്റി, ത്രീ ഡി മോഡലിംഗ് തുടങ്ങിയ നൂതന സാങ്കേതിക വിദ്യകള്‍ അറബ് പൈതൃകം അവതരിപ്പിക്കാനായി നിലവിലുണ്ടെന്നും ഇത് പുതിയ തലത്തിലേക്ക് ജനങ്ങളുടെ അവബോധം വളര്‍ത്താന്‍ ഇത് ഉപകരിക്കുമെന്നും വിദഗ്ദ്ധര്‍. ‘വെര്‍ച്വല്‍ റിയാലിറ്റി ഉപയോഗിച്ചുള്ള അറബ് ലോകത്തെ സ്മാരക സംരക്ഷണവും പൈതൃക സമ്പത്ത് സൂക്ഷിപ്പും’  എന്ന വിഷയത്തില്‍ നടന്ന ഖത്തര്‍ നാഷണല്‍ ലൈബ്രറി (ക്യു എന്‍ എല്‍) നടത്തിയ വിദ്യാഭ്യാസ സെഷനിലാണ് ഇത്തരമൊരു അഭിപ്രായമുയര്‍ന്നത്. പല തലങ്ങളില്‍ സാധ്യതകള്‍ തേടുകയും അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുകയാണ് ഇത്തരം സാങ്കേതിക മുന്നേറ്റവും അവതരണവും.

ഇത് പരമാവധി പ്രയോജനപ്പെടുത്താനാണ് നാം ശ്രദ്ധിക്കേണ്ടതെന്നും അവര്‍ ആവശ്യപ്പെട്ടു.  
ഖത്തര്‍ നാഷണല്‍ ലൈബ്രറിയും അറബ് ലീഗ് എഡ്യുക്കേഷനല്‍, കള്‍ച്ചറല്‍, സയന്റിഫിക് ഓര്‍ഗനൈസേഷനും (എ.എല്‍.ഇ.സി.എസ്.ഒ) സംയുക്തമായി സംഘടിപ്പിച്ച ഓണ്‍ലൈന്‍ സെഷന്‍ ഖത്തര്‍ നാഷണല്‍ കമ്മീഷന്‍ ഫോര്‍ എഡ്യുക്കേഷന്‍, കള്‍ച്ചര്‍ ആന്റ് സയന്‍സ് സെക്രട്ടറി ജനറല്‍ ഡോ.ഹംദ അല്‍സുലൈത്തി ഉത്ഘാടനം ചെയ്തു. അലെസ്‌കോ ഡയരക്ടര്‍ ജനറല്‍ ഡോ.മുഹമ്മദ് ഒലൂദ് അമര്‍, കൈറോ സര്‍വ്വകലാശാലയിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്റ് കമ്പ്യൂട്ടര്‍ വിഭാഗം അധ്യാപകന്‍ ഡോ.അബ്ദുല്‍ അല്ലാ ഹസ്‌നൈന്‍ സംസാരിച്ചു.

അലെസ്‌കോ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്റ് കമ്മ്യൂണിക്കേഷന്‍ ഡിപ്പാര്‍ടെന്റ് ഡയരക്ടര്‍ ഡോ.മുഹമ്മദ് അല്‍ജെംനി മോഡറേറ്ററായിരുന്നു.   പുതിയ സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തിയുള്ള പൈതൃക സംരക്ഷണവും ആശയക്കൈമാറ്റവും ഏറ്റവും ഫലപ്രദമായി നടപ്പാക്കാനാവുമെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു. പാരീസിലെ ലൂവര്‍ മ്യൂസിയം, ന്യൂയോര്‍ക്ക് സിറ്റിയിലെ സോളമന്‍ ആര്‍ ഗ്യൂഗന്‍ഹായിം, ബ്രിട്ടീഷ് മ്യൂസിയം തുടങ്ങിയ സ്ഥലങ്ങള്‍ ഇത്തരം ആധുനിക സാങ്കേതിക വിദ്യ പരമാവധി പ്രയോജനപ്പെടുത്തുന്ന കേന്ദ്രങ്ങളാണെന്നും സെഷനില്‍ സംസാരിച്ചവര്‍ എടുത്തുപറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഖത്തറില്‍ നിന്ന് സ്വര്‍ണ്ണം പൊടിച്ച് കടത്താന്‍ ശ്രമം; അല്‍ശമാല്‍ സുരക്ഷാ വിഭാഗം 4 ഏഷ്യക്കാരെ പിടികൂടി

ഖത്തര്‍ ദേശീയദിന മുദ്രാവാക്യം പുറത്തുവിട്ടു; ‘പൂര്‍വ്വീകര്‍ തീര്‍ത്ത പച്ചത്തുരുത്ത് കാത്തുവെക്കല്‍ നമ്മുടെ കര്‍ത്തവ്യം’