
ദോഹ: ദുഃഖാന്‍ കമ്മ്യൂണിറ്റിയില്‍ നിന്ന് 10,+2 പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളെ ഇന്‍സൈറ്റ് ഖത്തര്‍ ദുഃഖാന്‍ ഏരിയ ആദരിച്ചു.
ജി.സി.സി സിജി കോര്‍ഡിനേറ്റര്‍ അഡ്വ.ഇസ്സുദ്ദീന്‍, ദുഖാന്‍ മലയാളി കമ്മ്യൂണിറ്റി പ്രസിഡണ്ട് ഇസ്മാഈല്‍, സെക്രട്ടറി റഫീഖ്, വസീര്‍, ഫൈസല്‍, സൈഫുദ്ദീന്‍, റഷീദ് അലി എന്നിവര്‍ വിജയികള്‍ക്ക് അവരുടെ വീടുകളില്‍ ഉപഹാരം സമ്മാനിച്ചു. വെബിനാര്‍ ഇന്‍സൈറ്റ് ഖത്തര്‍ ചെയര്‍മാന്‍ ഡോ.റസീല്‍ ഉദ്ഘാടനം ചെയ്തു.
എം.എസ്.എം സംസ്ഥാന വൈസ് പ്രസിഡന്റ് റിഹാസ് പുലാമന്തോള്‍, പ്രമുഖ കൗണ്‍സിലര്‍ സൗമിയ എം.എസ്, എന്നിവര്‍ വിദ്യാര്‍ഥികളുമായി സംവദിച്ചു. അഡ്വ.ഇസ്സുദ്ദീന്‍, ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് അബ്ദുല്ലത്തീഫ് നല്ലളം, ഫോക്കസ് ഖത്തര്‍ സി.ഇ.ഒ അഷ്ഹദ് ഫൈസി, ഇസ്മാഈല്‍, റഫീഖ്, സാദിഖ് പൊന്നാനി, റഷീദ് അലി, നസല്‍ ഇസ്മാഈല്‍, ഷിഫ പര്‍വീന്‍, ദിയ അഫ്രീന്‍, ഹുദ റഷീദ്, നിഹാല്‍ അന്‍വര്‍ സംസാരിച്ചു.