in

മുനിസിപ്പാലിറ്റികളില്‍ ഭക്ഷ്യ ഔട്ട്‌ലെറ്റുകളില്‍ പരിശോധന

Image processed by CodeCarvings Piczard ### FREE Community Edition ### on 2020-07-18 22:43:47Z | |
അല്‍റയ്യാന്‍ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥര്‍ ഭക്ഷ്യഔട്ട്‌ലെറ്റുകളില്‍ പരിശോധന നടത്തിയപ്പോള്‍

ദോഹ: രാജ്യത്തെ വിവിധ മുനിസിപ്പാലിറ്റികളിലെ ഭക്ഷ്യഔട്ട്‌ലെറ്റുകളില്‍ പരിശോധന തുടരുന്നു. അല്‍റയ്യാന്‍ മുനിസിപ്പാലിറ്റി ജൂണില്‍ വിവിധ ഭക്ഷ്യസ്ഥാപനങ്ങളിലായി 1476 പരിശോധനകള്‍ നടത്തിയതായി മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. 45 നിയമലംഘന റിപ്പോര്‍ട്ടുകള്‍ പുറപ്പെടുവിച്ചു.
35 ലംഘനങ്ങള്‍ അനുരഞ്ജനത്തിലൂടെ പരിഹരിച്ചു. നാലെണ്ണം ആവശ്യമായ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട സുരക്ഷാ അതോറിറ്റികള്‍ക്ക് കൈമാറി. ആരോഗ്യ സംബന്ധിയായ വിവിധ നിയമലംഘനങ്ങളെത്തുടര്‍ന്ന് ഒന്‍പത് ഔട്ട്‌ലെറ്റുകള്‍ അടച്ചു. മുനിസിപ്പാലിറ്റിയിലെ വെറ്റിനറി വിദഗ്ദധര്‍ 3904 കന്നുകാലികളുടെ അറവു മാംസം പരിശോധിച്ചു.
മനുഷ്യന് ഉപയോഗയോഗ്യമല്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് 96 മൃഗങ്ങളുടെ മാംസവും 259 കിലോ മാംസവും നശിപ്പിക്കാന്‍ ഉത്തരവിട്ടു. 39 ഭക്ഷ്യസാമ്പിളുകള്‍ പരിശോധനയ്ക്കായി കേന്ദ്ര ലബോറട്ടറിയിലേക്ക് അയച്ചു. 54 പരാതികള്‍ സ്വീകരിക്കുകയും ഉചിതമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. അല്‍ശമാല്‍ മുനിസിപ്പാലിറ്റിയിലെ മുനിസിപ്പല്‍ നിയന്ത്രണ വകുപ്പിലെ ആരോഗ്യ നിയന്ത്രണ വിഭാഗം ബുധനാഴ്ച വിവിധ ഭക്ഷ്യസ്ഥാപനങ്ങളില്‍ 41 പരിശോധനാ കാമ്പയിനുകള്‍ നടത്തി. സ്ഥാപനങ്ങള്‍ ബന്ധപ്പെട്ട ആരോഗ്യ ആവശ്യകതകള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുന്നതിനായിട്ടായിരുന്നു പരിശോധന. അല്‍ശമാല്‍ അറവുശാലകളില്‍ ഒന്‍പത് കന്നുകാലികളുടെ മാംസവും 3759 കിലോ മത്സ്യവും പരിശോധിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

പ്രത്യേക വിമാനത്തില്‍ ഉഗാണ്ടന്‍ പ്രവാസികള്‍ നാട്ടിലേക്ക് മടങ്ങി

ഖത്തറില്‍ 389 പേര്‍ക്കു കൂടി കോവിഡ്; ഇന്ന് രണ്ടു മരണം