
ദോഹ: രാജ്യത്തെ വിവിധ മുനിസിപ്പാലിറ്റികളുടെ പരിധിയിലുള്ള ഭക്ഷ്യ ഔട്ട്ലെറ്റുകളില് പരിശോധന ശക്തമാക്കി. മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് പരിശോധനാ കാമ്പയിന്.
നിങ്ങളുടെ സുരക്ഷയാണ് എന്റെ സുരക്ഷ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് പരിശോധന. കൊറോണ വൈറസ്(കോവിഡ്-19) വ്യാപനം പരിമിതപ്പെടുത്തുന്നതിനുള്ള മുന്‍കരുതല്‍ പ്രതിരോധ നടപടികളുടെ ഭാഗമായിക്കൂടിയാണ് പരിശോധന.
മുനിസിപ്പാലിറ്റികളില്‍ ഇതിനായി പ്രത്യേക വര്‍ക്ക് ടീമുകളെ വിന്യസിച്ചിട്ടുണ്ട്. ഇവര്‍ക്കൊപ്പം സന്നദ്ധപ്രവര്‍ത്തകരും പങ്കെടുക്കുന്നു.ദോഹ, അല്‍ റയ്യാന്‍, അല്‍വഖ്റ, അല്‍ഷഹാനിയ, ഉംസലാല്‍, അല്‍ദായേന്‍, അല്‍ശമാല്‍, അല്‍ഖോര്‍ അല്‍ദഖീറ എന്നീ മുനിസിപ്പാലിറ്റികളുടെ ഭരണപരമായ പരിധിക്കുള്ളിലെ വാണിജ്യ സമുച്ചയങ്ങള്‍, സ്ഥാപനങ്ങള്‍, ഭക്ഷണശാലകള്‍, വാണിജ്യ സ്റ്റോറുകള്‍ എന്നിവിടങ്ങളിലെല്ലാം പരിശോധന ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്.