in

രാജ്യത്തൊട്ടാകെ ഐഒടി അധിഷ്ഠിത സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കുന്നു

കഹ്‌റാമ പ്രസിഡന്റ് എന്‍ജിനിയര്‍ ഇസ്സ ബിന്‍ ഹിലാല്‍ അല്‍കുവാരിയും വൊഡാഫോണ്‍ ഖത്തര്‍ സിഇഒ ശൈഖ് ഹമദ് ബിന്‍ അബ്ദുല്ല അല്‍താനിയും കരാര്‍ കൈമാറുന്നു

ദോഹ: മികച്ച ഊര്‍ജ്ജ പരിപാലനം ഉറപ്പുവരുത്തുകയും വൈദ്യുതി ജലോപഭോഗം കാര്യക്ഷമമാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ രാജ്യവ്യാപകമായി ഐഒടി അധിഷ്ഠിത സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കുന്നു. രാജ്യത്ത് ആറു ലക്ഷം സ്മാര്‍ട്ട് വൈദ്യുതി, ജല മീറ്ററുകളില്‍ ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്(ഐഒടി) സിമ്മുകള്‍ ഘടിപ്പിക്കാനാണ് തീരുമാനം. ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ കോര്‍പ്പറേഷനാണ്(കഹ്‌റാമ) ഇക്കാര്യം അറിയിച്ചത്. നൂതനമായ മീറ്ററിങ് അടിസ്ഥാനസൗകര്യ പദ്ധതിക്കൊപ്പം ഉപഭോക്താക്കളുടെ ഇടപഴകല്‍ മെച്ചപ്പെടുത്താനും ഇതിലൂടെ സാധിക്കും. ഐഒടി സംവിധാനത്തോടെയുള്ള സ്മാര്‍ട്ട് മീറ്ററുകള്‍ രാജ്യത്തൊട്ടാകെ വിന്യസിക്കുന്നതിനായി കഹ്‌റാമയും വൊഡാഫോണ്‍ ഖത്തറും പങ്കാളിത്തം പ്രഖ്യാപിച്ചു. പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ പദ്ധതി വിജയം കണ്ടതിനെത്തുടര്‍ന്നാണ് വിപുലീകരിക്കുന്നത്. കഹ്‌റാമ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കഹ്‌റാമ പ്രസിഡന്റ് എന്‍ജിനിയര്‍ ഇസ്സ ബിന്‍ ഹിലാല്‍ അല്‍കുവാരിയും വൊഡാഫോണ്‍ ഖത്തര്‍ സിഇഒ ശൈഖ് ഹമദ് ബിന്‍ അബ്ദുല്ല അല്‍താനിയും കരാറില്‍ ഒപ്പുവെച്ചു. കരാര്‍ പ്രകാരം രാജ്യത്തുടനീളമുള്ള വീടുകളിലും കമ്പനികളിലുമായി ആറു ലക്ഷം സ്മാര്‍ട്ട് മീറ്ററുകളില്‍ വൊഡാഫോണ്‍ ഐഒടി സിമ്മുകള്‍ ഘടിപ്പിക്കും. ഇതിലൂടെ തല്‍സമയ മീറ്ററിങ് ഡാറ്റ കഹ്‌റാമയുടെ സംവിധാനങ്ങളിലേക്ക് വിദൂരാടിസ്ഥാനത്തില്‍ കൈമാറ്റം ചെയ്യാനാകും. ഐഒടി ഘടിപ്പിച്ച സ്മാര്‍ട്ട്് മീറ്ററുകളുടെ പൂര്‍ണ ദൃശ്യപരതയും നിയന്ത്രണവും കഹ്‌റാമക്കായിരിക്കും.
ഇതിനുതകുന്ന വിധത്തിലാണ് ക്രമീകരണം. സാങ്കേതിക ജീവനക്കാര്‍ നിര്‍വഹിക്കുന്ന നേരിട്ടുള്ള റീഡിങ് ഒഴിവാക്കാനാകുമെന്നതാണ് സ്മാര്‍ട്ട് മീറ്ററിങിന്റെ ആദ്യ നേട്ടം. റീഡിങ് പ്രക്രിയ്യ ഓട്ടോമാറ്റിക്കാകുന്നതിലുടെ ഗാര്‍ഹിക, വ്യവസായ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സമയബന്ധിതനമായി വൈദ്യുതി ജല ഉപഭോഗ വിവരങ്ങള്‍ മനസിലാക്കാനും ബില്‍ വേഗത്തില്‍ ലഭ്യമാകാനുമിടയാകും. എന്തെങ്കിലുമൊരു സംഭവമോ അപകടമോ ഉണ്ടായാലോ ഉപഭോക്താവില്‍നിന്നും അക്കൗണ്ട് സജീവമാക്കാനോ നിര്‍ജീവമാക്കാനോ ഉള്ള അപേക്ഷ ലഭിച്ചാലോ സേവനങ്ങള്‍ വിദൂരമായി ബന്ധിപ്പിക്കുന്നതിനോ വിച്ഛേദിക്കാനോ കഹ്‌റാമക്ക് സാധിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. ജനങ്ങള്‍ക്ക് തങ്ങളുടെ ഉപയോഗ രീതികളെക്കുറിച്ച് കൃത്യമായ ഗ്രാഹ്യം നല്‍കുന്നതിനും സ്മാര്‍ട്ട് മീറ്റര്‍ സഹായകമാണ്. ഇതിലൂടെ ഊര്‍ജ ഉപഭോഗം കുറക്കുന്നതിനോ മാറ്റങ്ങള്‍ വരുത്തുന്നതിനോ സാധിക്കും. കൂടുതല്‍ വിവേകപൂര്‍ണമായും ഉത്തരവാദിത്വബോധത്തോടെയും പെരുമാറാനുമാകും. സ്മാര്‍ട്ട് മീറ്ററില്‍ നിന്ന് ശേഖരിക്കുന്ന ഡാറ്റ പ്രവര്‍ത്തനക്ഷമതയും ഉപഭോക്തൃ അനുഭവവും വര്‍ദ്ധിപ്പിക്കാന്‍ സഹായകമായിരിക്കും. സ്മാര്‍ട്ട് മീറ്ററുകള്‍ വ്യാപകമാക്കുന്നതിലൂടെ വൈദ്യുതി, വെള്ളം, പ്രകൃതിവാതകം എന്നിവയുടെ ഉപഭോഗം സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ മനസിലാക്കാനും കൂടുതല്‍ സുതാര്യത ഉറപ്പുവരുത്തുന്നതിനും സഹായിക്കും. വൈദ്യുതി ദുരുപയോഗം തടയുന്നതിനും കുടിശ്ശികവരുത്താതെ ഈടാക്കുന്നതിനും സ്മാര്‍ട്ട് മീറ്ററുകള്‍ സഹായകമാകും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഇന്നത്തെ (2020 നവംബര്‍ 02) ഖത്തര്‍ വാര്‍ത്തകള്‍ കേള്‍ക്കൂ; ചന്ദ്രിക പോഡ്കാസ്റ്റിലൂടെ…

17-ാമത് ഹയ അറേബ്യന്‍ ഫാഷന്‍ പ്രദര്‍ശനം നവംബര്‍ 27 മുതല്‍