Friday, September 18ESTD 1934

ഇന്റര്‍സ്‌കൂള്‍ ഹിന്ദി മത്സരം: എംഇഎസ് ഓവറോള്‍ ജേതാക്കള്‍

എംഇഎസ് ഇന്ത്യന്‍ സ്‌കൂള്‍ ഹിന്ദി ദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഇന്റര്‍സ്‌കൂള്‍ ഓണ്‍ലൈന്‍ മത്സരത്തിന്റെ സമാപന ചടങ്ങില്‍ നിന്ന്‌

ദോഹ: ഹിന്ദി ദിനാഘോഷങ്ങളുടെ ഭാഗമായി എംഇഎസ് ഇന്ത്യന്‍ സ്‌കൂള്‍ ചേതന 2020 എന്ന പേരില്‍ ഇന്റര്‍സ്‌കൂള്‍ ഓണ്‍ലൈന്‍ മത്സരം സംഘടിപ്പിച്ചു. ആക്ഷന്‍ ഗാനം(സബ്ജൂനിയര്‍ വിഭാഗം), പദ്യപാരായണം(ജൂനിയര്‍ വിഭാഗം), പ്രബന്ധ രചന(ഇന്റര്‍മീഡിയറ്റ്), കഥാരചന(സീനിയര്‍ വിഭാഗം), പദ്യ രചന(സൂപ്പര്‍ സീനിയര്‍ വിഭാഗം) എന്നിവയിലായിരുന്നു മത്സരങ്ങള്‍. 14 ഇന്ത്യന്‍ സ്‌കൂളുകളിലെ 120 വിദ്യാര്‍ഥികള്‍ പങ്കെടുത്തു. മത്സരത്തില്‍ എംഇഎസ് ഇന്ത്യന്‍ സ്‌കൂള്‍ ഓവറോള്‍ ജേതാക്കളായി. വിര്‍ച്വല്‍ പ്ലാറ്റ്‌ഫോമിലൂടെ നടന്ന സമ്മാനദാന ചടങ്ങില്‍ ഡോ.വിനോദ് ചൗഹാന്‍ പ്രസൂണ്‍ മുഖ്യാതിഥിയായിരുന്നു.

error: Content is protected !!