in

അല്‍ജസീറ മീഡിയ നെറ്റ്‌വര്‍ക്കിന് രാജ്യാന്തര പ്രേക്ഷക പുരസ്‌കാരങ്ങള്‍

ദോഹ: അല്‍ജസീറ മീഡിയ നെറ്റ്‌വര്‍ക്കിന് രാജ്യാന്തര ഷോര്‍ട്ടി അവാര്‍ഡ്‌സില്‍ മൂന്നു പ്രേക്ഷക പുരസ്‌കാരം. സോഷ്യല്‍മീഡിയക്കും ബ്രാന്‍ഡുകള്‍ക്കുമായുള്ള പുരസ്‌കാരത്തിലാണ് അല്‍ജസറീക്ക് അംഗീകാരം ലഭിച്ചത്. ഇതില്‍ അല്‍ജസീറ ഡിജില്‍ രണ്ടു പുരസ്‌കാരങ്ങള്‍ നേടി. വാര്‍ത്താ- കറന്റ് അഫയേഴ്‌സ് വിശദീകരണപരമ്പരയായ ഇവിടെ ആരംഭിക്കുന്നു(സ്റ്റാര്‍ട്ട് ഹിയര്‍) എന്ന പ്രോഗ്രാമിന് പ്രബോധന വിഭാഗത്തില്‍ ഗോള്‍ഡ് പ്രേക്ഷക ബഹുമതിയും മികച്ച ട്വിറ്റര്‍ സാന്നിധ്യത്തിന് അല്‍ജസീറ ഇംഗ്ലീഷിന്റെ ട്വിറ്റര്‍ ടീമിന് പ്രേക്ഷക ബഹുമതി പുരസ്‌കാരവും ലഭിച്ചു.
അല്‍ജസീറ ഇംഗ്ലീഷിന്റെ ‘ഓള്‍ ഹെയ്ല്‍ അല്‍ഗോരിതം’ എന്ന പരമ്പര ബ്രാന്‍ഡഡ് സീരിസ് വിഭാഗത്തില്‍ ഗോള്‍ഡ് പ്രേക്ഷക ബഹുമതി നേടി. സാന്ദ്ര ഗോഥ്മാന്‍ അവതരിപ്പിക്കുന്ന പ്രതിവാര കറന്റ് അഫയേഴ്‌സ് പരിപാടിയാണ് സ്റ്റാര്‍ട്ട് ഹിയര്‍. ഏഴു മിനുട്ട് ദൈര്‍ഘ്യമുള്ള പരിപാടിയില്‍ തലക്കെട്ടുകളില്‍ ആധിപത്യം പുലര്‍ത്തുന്ന വാര്‍ത്തകളിലേക്കുള്ള പ്രവേശന പോയിന്റാണ് ഈ പരിപാടി. ഇത്തരമൊരു സമയത്ത് ഉള്ളടക്കം സൃഷ്ടിക്കുന്നതിലും പ്രേക്ഷകവികസനത്തെയും ഇടപഴകലിനെയും എങ്ങനെ മികച്ച രീതിയില്‍ അഭിസംബോധന ചെയ്യാമെന്ന കാര്യത്തിലും വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ പ്രോഗ്രാമെന്ന് ഡിജിറ്റല്‍ ഇന്നൊവേഷന്‍ ആന്റ് പ്രോഗ്രാമിങ് ഡയറക്ടര്‍ കാര്‍ലോസ് വാന്‍ മീക്ക് പറഞ്ഞു. അല്‍ജസീറ ഇംഗ്ലീഷ് നിര്‍മ്മിച്ച് ഡിജിറ്റല്‍ സീനിയര്‍ പ്രൊഡ്യൂസര്‍ അലി റേ അവതരിപ്പിച്ച അഞ്ച് ഭാഗങ്ങളുള്ള പരമ്പരയാണ് ഓള്‍ ഹെയ്ല്‍ അല്‍ഗോരിതം. ജോര്‍ദാനിലെയും യുകെയിലെയും സ്വകാര്യതാ ആശങ്കകള്‍ മുതല്‍ മെക്‌സിക്കോയില്‍ വ്യാജവാര്‍ത്തകള്‍ വ്യാപിക്കുന്നത് വരെയുള്ള കാര്യങ്ങളില്‍ അല്‍ഗോരിതങ്ങള്‍ മനുഷ്യന്റെ അനുഭവത്തെ എങ്ങനെ രൂപപ്പെടുത്തുന്നുവെന്ന് പരിശോധിക്കുന്നതാണ് ഈ പരമ്പര. നിര്‍മാതാക്കള്‍ എന്ന നിലയില്‍ തങ്ങള്‍ക്ക് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ കടുത്ത മത്സരഇടങ്ങളാണെന്ന് ഓള്‍ ഹെയ്ല്‍ അല്‍ഗോരിതം എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ മീനാക്ഷി രവി പറഞ്ഞു.ഡിജിറ്റല്‍ സീനിയര്‍ പ്രൊഡ്യൂസര്‍ ഗെഹാദ് കെനവിയുടെ നേതൃത്വത്തിലുള്ള അല്‍ജസീറ ഇംഗ്ലീഷ് ട്വിറ്റര്‍ ടീമിന്റെ വിപുലമായ കവറേജിനുള്ള അംഗീകാരമാണ് പ്രേക്ഷക ബഹുമതി. റോഹിന്‍ഗ്യന്‍ പ്രതിസന്ധി, ബ്രെക്‌സിറ്റ്, കോവിഡ്-19 മഹാമാരി, ഹോങ്കോങ് പ്രതിഷേധം, യമനില്‍ തുടരുന്ന യുദ്ധം തുടങ്ങി ആഗോള വാര്‍ത്തകളുടെ കവറേജായിരുന്നു അല്‍ജസീറ ഇംഗ്ലീഷ് ട്വിറ്ററിലൂടെ ലോകം കണ്ടത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഹോട്ടലുകളില്‍ ചെന്ന് പാര്‍സല്‍ വാങ്ങാന്‍ അനുമതി

വെസ്റ്റ്ബാങ്കിലും ഖുദ്‌സിലും ക്യു ആര്‍ സി എസ് ഭക്ഷ്യസഹായം എത്തിച്ചു