in

രാജ്യാന്തര എല്‍എന്‍ജി സമ്മേളനം 2025ല്‍ ഖത്തറില്‍

സഅദ് ഷെരിദ അല്‍കഅബി

ദോഹ: ദ്രവീകൃത പ്രകൃതിവാതകവുമായി ബന്ധപ്പെട്ട 21-ാമത് രാജ്യാന്തര സമ്മേളനവും പ്രദര്‍ശനവും 2025ല്‍ ഖത്തറില്‍ നടക്കും. സമ്മേളനത്തിന്റെ ആതിഥേയ രാജ്യമായി ഖത്തറിനെ തെരഞ്ഞെടുത്തതായി എല്‍എന്‍ജി ഇവന്റ്‌സ് സീരിസ് സ്റ്റിയറിങ് കമ്മിറ്റി അറിയിച്ചു.
കമ്മിറ്റി ചെയര്‍മാനും രാജ്യാന്തര വാതക യൂണിയന്‍(ഐജിയു) പ്രസിഡന്റുമായ പ്രൊഫ. ജോ എം.കാങാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഗ്യാസ് ടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ട്, ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റെഫ്രിജറേഷന്‍ എന്നിവയുടെ സഹകരണവും സമ്മേളനത്തിനുണ്ടാകും. ആഗോള എല്‍എന്‍ജി വ്യവസായത്തില്‍ ഖത്തറിന്റെ സുപ്രധാനപങ്ക് അടയാളപ്പെടുത്തുന്നതാണ് സമ്മേളനത്തിന്റെ ആതിഥേയത്വം. ഇത് രണ്ടാംതവണയാണ് ഖത്തറില്‍ ആഗോള എല്‍എന്‍ജി സമ്മേളനം നടക്കുന്നത്. ഇതിനുമുന്‍പ് 2004ലായിരുന്നു ഖത്തറില്‍ സമ്മേളനം നടന്നത്. ലോകത്തിലെ ഏറ്റവും വലിയ എല്‍എന്‍ജി ഉത്പാദകരായ ഖത്തറില്‍ ഇത്തരമൊരു അഭിമാനകരമായ ആഗോള സമ്മേളനത്തിന് ആതിഥ്യമേകാനാകുന്നതില്‍ സന്തോഷമുണ്ടെന്ന് ഊര്‍ജ സഹമന്ത്രിയും ഖത്തര്‍ പെട്രോളിയം പ്രസിഡന്റും സിഇഒയുമായ സഅദ് ഷെരിദ അല്‍കഅബി പറഞ്ഞു.
ആഗോളസമ്മേളനം എല്‍എന്‍ജി2025 ശരിയായ സ്ഥലത്ത് ശരിയായ സമയത്ത് നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നോര്‍ത്ത് ഫീല്‍ഡ് എല്‍എന്‍ജി വിപുലീകരണ പദ്ധതിയുടെ ആരംഭം, ലോകത്തിലെ ഏറ്റവും വലിയ കാര്‍ബണ്‍ ക്യാപ്ചര്‍, സ്റ്റോറേജ് സ്‌കീമുകളിലൊന്നിന്റെ കമ്മീഷനിങ് എന്നിവ ഉള്‍പ്പടെ എല്‍എന്‍ജി വ്യവസായമേഖലയിലെ നിര്‍ണായക സംഭവവികാസങ്ങള്‍ക്കൊപ്പമായിരിക്കും 2025ലെ ഖത്തര്‍ സമ്മേളനമെന്നും അല്‍കഅബി കൂട്ടിച്ചേര്‍ത്തു. ചരിത്രത്തിലെ ഏറ്റവും വലിയ എല്‍എന്‍ജി കപ്പല്‍ നിര്‍മാണ പരിപാടിക്ക് കീഴില്‍ എല്‍എന്‍ജി കപ്പല്‍ വിതരണവും ആ ഘട്ടത്തില്‍ ശരിയായ രീതിയില്‍ നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂന്നുവര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന രാജ്യന്തര സമ്മേളനത്തിന്റെ അവസാന പതിപ്പ് കഴിഞ്ഞവര്‍ഷം ഷാങ്ഹായിലാണ് നടന്നത്. 2022ലെ സമ്മേളനം റഷ്യയിലെ സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലാണ്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

വന്ദേഭാരത് മിഷന്‍ അഞ്ചാം ഘട്ടം: എയര്‍ഇന്ത്യ സര്‍വീസുകള്‍ പ്രഖ്യാപിച്ചു

തൊഴില്‍ നിയമനം: എല്ലാ കമ്പനികള്‍ക്കും ഖത്തര്‍ ചേംബര്‍ പോര്‍ട്ടല്‍ ഉപയോഗപ്പെടുത്താം