ദോഹ: അന്തര്‍ദേശീയ മാരിടൈം ഓര്ഗനൈസേഷന് (ഐ.എം.ഒ) കൗണ്‍സില്‍ അംഗത്വം നേടി ഖത്തര്‍. ലണ്ടനിലെ ആസ്ഥാനത്ത് കഴിഞ്ഞ ദിവസം നടന്ന സംഘടനയുടെ പൊതുസമ്മേളനത്തിലാണ് സി- കാറ്റഗറി അംഗത്വം ഖത്തര്‍ നേടിയതെന്ന് ഖത്തര്‍ ഗതാഗതമന്ത്രി ജാസിം സൈഫ് അഹ്മദ് അല്‍സുലൈത്തി അറിയിച്ചു. 171 രാജ്യങ്ങളില്‍ നിന്നുള്ള 40 കൗണ്‍സില്‍ അംഗങ്ങളാണ് ഐ.എം.ഒ (International Maritime Organisation) കൂട്ടായ്മയുടെ തീരുമാനങ്ങളെടുക്കുക. കടല്‍ യാത്ര, സുരക്ഷ, പരിസ്ഥിതി പ്രശ്നങ്ങള്‍, നിയമപരമായ കാര്യങ്ങള്‍, സാങ്കേതിക സഹകരണം തുടങ്ങിയവ ക്രമീകരിക്കാനും നിയന്ത്രിക്കാനും ഈ സമിതി ഇടപെടും. ഇന്ത്യ(India) ഈ സമിതിയിലേക്ക് വീണ്ടും തെരെഞ്ഞെടുക്കപ്പെടുകയുണ്ടായി. ബി കാറ്റഗറിയിലാണ് ഇന്ത്യയുടെ സ്ഥാനം. അമേരിക്ക (US), ബ്രിട്ടന്(UK), റഷ്യ(USSR), ചൈന(PRC), ജപ്പാന്(Japan), ഇറ്റലി(Italy) തുടങ്ങിയ രാജ്യങ്ങള്‍ എ വിഭാഗത്തിലാണ്. എ, ബി കാറ്റഗറികൡ പത്തു വീതം രാജ്യങ്ങള്‍ക്കാണ് അംഗത്വമുള്ളത്. സി വിഭാഗത്തില്‍ 20 രാഷ്ട്രങ്ങളുണ്ട്. യു.എ.ഇ ബി വിഭാഗത്തിലും സഊദിഅറേബ്യ ഖത്തറിനൊപ്പം സി കാറ്റഗറിയിലുമാണ്.
അന്തര്‍ദേശീയ മാരിടൈം ഓര്ഗനൈസേഷന് അംഗത്വം നേടി ഖത്തര്‍
