in

സ്വര്‍ണത്തില്‍ നിക്ഷേപത്തിന് മലബാര്‍
ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സില്‍ അവസരം

ദോഹ: വ്യക്തിഗതാവശ്യത്തിനോ, നിക്ഷേപമെന്ന നിലയിലോ സ്വര്‍ണ്ണത്തില്‍ നിക്ഷേപമിറക്കാന്‍ മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് സൗകര്യമൊരുക്കുന്നു. ഗോള്‍ഡ് റേറ്റ് പ്രൊട്ടക്ഷന്‍ ഓഫറിലൂടെ മികച്ച നിരക്കില്‍ നിക്ഷേപം നടത്തുന്നതിനാണ് അവസരം ലഭ്യമാക്കുന്നത്.
ഉപഭോക്താക്കള്‍ക്ക് തങ്ങളുടെപ്രിയപ്പെട്ട ആഭരണങ്ങള്‍ക്ക് 10 ശതമാനം തുക അഡ്വാന്‍സ് നല്‍കി നവംബര്‍ 15 വരെ സ്വര്‍ണ നിരക്ക് ബ്ളോക്ക് ചെയ്യാനും തല്‍ഫലമായി ഈ കാലയളവില്‍ സ്വര്‍ണ വില വര്‍ദ്ധിക്കുന്നതില്‍ നിന്ന് സ്വയം പരിരക്ഷ നേടാനും സാധിക്കും. ഇതനുസരിച്ച് വാങ്ങുന്ന സമയത്ത് സ്വര്‍ണ നിരക്ക് വര്‍ധിക്കുകയാണെങ്കിലും, ഉപഭോക്താക്കള്‍ക്ക് ബുക്ക് ചെയ്ത നിരക്കില്‍ തന്നെ സ്വര്‍ണാഭരണം സ്വന്തമാക്കാം. അതേ സമയം വാങ്ങുന്ന സമയത്ത് ബുക്ക് ചെയ്ത നിരക്കിനേക്കാള്‍ സ്വര്‍ണ വില കുറഞ്ഞാല്‍ അപ്പോഴും കുറഞ്ഞ നിരക്കിന്റെ ആനുകൂല്യവും ഉപഭോക്താവിന് ലഭിക്കും. ഉദാഹരണത്തിന്, 10,000 ഖത്തര്‍ റിയാല്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന ഒരു ഉപഭോക്താവിന് ഈ അഡ്വാന്‍സ് ബുക്കിംഗ് ഓഫര്‍ ലഭിക്കാന്‍ 1,000 ഖത്തര്‍ റിയാല്‍ മുന്‍കൂറായി നല്‍കി സ്വര്‍ണ്ണ വില ബ്ളോക്ക് ചെയ്യാന്‍സാധിക്കും.
ഈ ഓഫര്‍, മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സിന്റെ എല്ലാ ജിസിസി ഔട്ട്ലെറ്റുകളിലും നവംബര്‍ 15 വരെ ലഭ്യമായിരിക്കും. ലോകമെമ്പാടുമുളള നിക്ഷേപകര്‍ ഏറ്റവും സുരക്ഷിത നിക്ഷേപമായി കണക്കാക്കുന്ന സ്വര്‍ണത്തിന്റെ വില ഉയരുന്നത് തികച്ചും സ്വാഭാവികമായ പ്രക്രിയ മാത്രമാണെന്ന് മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ഇന്റര്‍നാഷണല്‍ ഓപറേഷന്‍സ് മാനേജിങ്ങ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ് പറഞ്ഞു. നിരക്ക് വര്‍ദ്ധന ഉപഭോക്താക്കളെ ബാധിക്കാതിരിക്കുന്നതിനാണ് ഈ ഓഫറിലൂടെ നിരക്കില്‍ പരിരക്ഷ ലഭിക്കാനുളള സൗകര്യം ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഘാനക്കെതിരായ സൗഹൃദ മത്സരം: 25 അംഗ ഖത്തര്‍ ടീമിനെ പ്രഖ്യാപിച്ചു

രക്തദാന ക്യാമ്പ് നടത്തി