
ദോഹ: ഇന്ത്യയിലേക്ക് ഗള്‍ഫില്‍ നിന്ന് നിക്ഷേപം ക്ഷണിച്ചുകൊണ്ടുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ കാംപയിന്റെ തുടര്‍ച്ചയായി ഖത്തറിലെ ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ദീപക് മിത്തല്‍ ഖത്തര്‍ അധികൃതരുമായി കൂടിക്കാഴ്ച നടത്തി. ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷന്‍ ഏജന്‍സിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ശൈഖ് അലി അല്‍വലീദ് അല്‍താനി ഉള്‍പ്പെടെ പ്രമുഖരുമായാണ് അംബാസിഡര്‍ ചര്‍ച്ച നടത്തിയതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യയിലെ വിവിധ മേഖലകളിലുള്ള നിക്ഷേപ അവസരങ്ങള്‍ അംബാസിഡര്‍ വിശദീകരിച്ചു. ഇരു രാഷ്ട്രങ്ങളും പരസ്പര നിക്ഷേപാവസരങ്ങള്‍ ആലോചിക്കണമെന്നും അത്തരം നീക്കങ്ങളെ പരമാവധി പ്രോത്സാഹിപ്പിക്കണമെന്നും ഇരുവരും വ്യക്തമാക്കി. നിക്ഷേപം ക്ഷണിച്ചുകൊണ്ട് ജി സി സി രാഷ്ട്രങ്ങള്‍ക്ക് പ്രത്യേകമായി ഇന്ത്യ നടത്തുന്ന കാംപയിന്‍ തുടരുകായണ്.