
ദോഹ: ഇറാന്, ഖത്തര്‍ രാജ്യങ്ങള്‍ക്കിടയില്‍ കടല്‍ മുഖേന പവര്‍ ഗ്രിഡ് ബന്ധിപ്പിക്കുന്നത് പരിഗണനയില്‍. ഇരുരാജ്യങ്ങളിലെയും ഊര്‍ജമന്ത്രിമാര്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേന നടത്തിയ ചര്‍ച്ചയില്‍ ഇക്കാര്യങ്ങള്‍ വിഷയമായി. ഇറാന് ഊര്‍ജമന്ത്രി റെസ അര്ദകാനിയനും ഖത്തരി ഊര്‍ജ സഹമന്ത്രി സഅദ് ഷെരിദ അല്‍കഅബിയും ഇക്കാര്യം ഉള്‍പ്പടെ ഊര്‍ജമേഖലയിലെ സഹകരണം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. രണ്ടു രാജ്യങ്ങള്‍ക്കുമിടയില്‍ ദേശീയ വൈദ്യുതി ഗ്രിഡുകളെ ബന്ധിപ്പിക്കുന്നതിന്റെ ഗുണഫലങ്ങളും ചര്‍ച്ചയായി.
കടല്‍വെള്ളം ശുദ്ധീകരിക്കല്‍, സംസ്്കരിച്ച മലിന ജലത്തിന്റെ ഉപയോഗം തുടങ്ങിയ കാര്യങ്ങളല്‍ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള മേഖലാ സംരംഭങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു. പാരമ്പര്യേതര ജലസ്രോതസ്സുകളില്‍ സഹകരണം വികസിപ്പിക്കുന്നതിനുള്ള പ്രാദേശിക പദ്ധതിയും ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു. ഈ പദ്ധതിയില്‍ പങ്കെടുക്കാനുള്ള ഖത്തറിന്റെ സന്നദ്ധത ഊര്‍ജ മന്ത്രി അറിയിച്ചു. അയല്‍രാജ്യങ്ങളുമായുള്ള ഇറാന്റെ നിരന്തര വൈദ്യുതി വ്യാപാരത്തെക്കുറിച്ച്അര്ദകാനിയന് ചൂണ്ടിക്കാട്ടി.
ഖത്തറിന് അധിക വൈദ്യുതി ഉത്പാദനമുണ്ട്. പാകിസ്താന്, അഫ്ഗാനിസ്താന്, ഇറാഖ് തുടങ്ങിയ രാജ്യങ്ങളില്‍ അധിക വൈദ്യുതിക്ക് നല്ല വിപണിയുണ്ട്. പാരമ്പര്യേത ജല സംരംഭത്തെക്കുറിച്ച് പരാമര്‍ശിക്കവെ ഈ പദ്ധതിയെ ഖത്തര്‍ പിന്തുണക്കുന്നുണ്ടെന്ന് അല്‍കഅബി പറഞ്ഞു. പദ്ധതിയുടെ സാങ്കേതിക വിഷയങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ യോഗങ്ങള്‍ വിളിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
ഇരു രാജ്യങ്ങളും തമ്മില്‍ വൈദ്യുതി ഗ്രിഡുകള്‍ ബന്ധിപ്പിക്കുന്നത് സാധ്യവും പ്രായോഗികവുമാണ്. ഇറാനിലെയും ഖത്തറിലെയും സ്വകാര്യമേഖലയ്ക്ക് ഊര്‍ജ ജല മേഖലകളില്‍ നല്ല സഹകരണം പുലര്‍ത്താമെന്നും അല്‍കഅബി പറഞ്ഞു.