
ദോഹ: ഇറാനിന്റെ തെക്കുപടിഞ്ഞാറന്‍ മേഖലയിലുണ്ടായ ഭൂചലനത്തിന്റെ പ്രതിഫലനം ഖത്തറിലും അനുഭവപ്പെട്ടു. ഇറാനിലെ ഫാര്‍സ് പ്രവിശ്യയില്‍ റിക്റ്റര്‍ സ്‌കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂമികുലുക്കത്തിന്റെ പ്രതിഫലനം ഖത്തര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലുമുണ്ടായി.
ഇറാനില്‍ ആഴത്തില്‍ ഭൂമി കുലുക്കം ഉണ്ടായി. ജൂണ്‍ ഒന്‍പതിന് ഖത്തര്‍ സമയം 8.18നാണു സാമാന്യം ശക്തമായ തോതിലുള്ള ഭൂമി കുലുക്കം അനുഭവപ്പെട്ടത്. ഇതിന്റെ പ്രതിഫലനമെന്ന നിലയില്‍ ഖത്തറിലും ഭൂചലനം അനുഭവപ്പെട്ടതായി ഖത്തര്‍ കാലാവസ്ഥാവകുപ്പ് അറിയിച്ചു.
ഖത്തര്‍ സെസ്മിക് നെറ്റ്‌വര്‍ക്ക് രേഖപ്പെടുത്തിയതു പ്രകാരം ഖത്തറിന്റെ കിഴക്കന്‍ തീരത്ത് ഭൂചലനം അനുഭവപ്പെട്ടു. പ്രഭവകേന്ദ്രത്തിനു സമീപമുള്ള ചില അയല്‍രാജ്യങ്ങളിലും പ്രതിഫലനമുണ്ടായി.