in

തൊഴില്‍ പുനര്‍ നിയമനം: ഖത്തര്‍ ചേംബര്‍ പോര്‍ട്ടല്‍ നവീകരിച്ചു

ദോഹ: കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് സ്വകാര്യ മേഖലയില്‍ തൊഴില്‍ നഷ്ടമായവര്‍ക്ക് ജോലി കണ്ടെത്തുന്നതിനും പുനര്‍നിയമനത്തിനും സഹായിക്കുന്നതിന് ഖത്തര്‍ ചേംബര്‍(ക്യുസി) സജ്ജമാക്കിയ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ നവീകരിച്ചു. അവസരങ്ങള്‍ തേടുന്ന വിദഗ്ദ്ധ തൊഴിലാളികള്‍ക്ക് തൊഴില്‍ കണ്ടെത്താന്‍ സഹായകമാണ് പോര്‍ട്ടല്‍. ലേബര്‍ റീ-എംപ്ലോയ്‌മെന്റ് പ്ലാറ്റ്‌ഫോം ഭരണവികസന തൊഴില്‍ സാമൂഹികകാര്യ മന്ത്രാലയവുമായി ഇലക്ട്രോണിക് രീതിയില്‍ ബന്ധിപ്പിച്ചിട്ടുണ്ട്.
ഖത്തറിലെ എല്ലാ കമ്പനികള്‍ക്കും ഫലപ്രദമായി ഉപയോഗപ്പെടുത്താം. പുതിയ ജീവനക്കാരുമായി ബന്ധപ്പെടാന്‍ ആഗ്രഹിക്കുന്ന കമ്പനികള്‍ക്കും പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യാനാകും. സ്വകാര്യ മേഖലയിലെ കമ്പനികള്‍ക്ക് ഈ പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്യാന്‍ അനുമതിയുണ്ട്. പുതിയ ജീവനക്കാരെ നിയമിക്കാന്‍ ആഗ്രഹിക്കുന്ന കമ്പനികള്‍ക്ക് രജിസ്റ്റര്‍ ചെയ്യുന്നതിനും ഉപയോക്തൃനാമവും പാസ്വേഡും നേടുന്നതിന് ഷീയ.െൂമമേൃരവമായലൃ.രീാ/ എന്ന ലിങ്ക് വഴി പ്ലാറ്റ്ഫോമിലേക്ക് ലോഗിന്‍ ചെയ്യാന്‍ കഴിയും. തുടര്‍ന്ന്, രജിസ്‌ട്രേഷന്‍ സജീവമാക്കുന്നതിന് കമ്പനിക്ക് ഇമെയില്‍ ലഭിക്കും. അതിനുശേഷം ആവശ്യമായ വിവരങ്ങള്‍ പൂരിപ്പിക്കുന്നതിന് ലോഗിന്‍ ചെയ്യാനാകും. തുടര്‍ന്ന് അപേക്ഷ വിലയിരുത്തലിന് വിധേയമാക്കും.
അതേസമയം തന്നെ അപേക്ഷ തൊഴില്‍ മന്ത്രാലയത്തിലേക്കും കൈമാറും. മന്ത്രാലയം കമ്പനിയുടെ വിശദാംശങ്ങള്‍ പരിശോധിക്കും.
തൊഴില്‍ കാര്യങ്ങളുമായി ബന്ധപ്പെട്ട് കമ്പനിയുടെ ഭാഗത്തുനിന്നും എന്തെങ്കിലും ലംഘനങ്ങളുണ്ടായിട്ടുണ്ടോയെന്നാണ് പരിശോധിക്കുന്നത്. ലംഘനങ്ങളൊന്നുമില്ലെങ്കില്‍ അപേക്ഷയുടെ നില അണ്ടര്‍ റിവ്യു എന്നതില്‍ നിന്നും അംഗീകാരം എന്നതിലേക്ക് മാറും. അതുവഴി കമ്പനിക്ക് ഉചിതമായ ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷകരുടെ ബയോഡേറ്റ പരിശോധിക്കാനും അവലോകനം ചെയ്യാനും കഴിയും. കമ്പനി ഉദ്യോഗാര്‍ഥികളെ ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത ശേഷം ജോലിസ്ഥലം മാറ്റുന്നതിനുള്ള നടപടിക്രമങ്ങള്‍ നിറവേറ്റുന്നതിന് ലിങ്ക്് ലഭിക്കും. തൊഴില്‍ മന്ത്രാലയവുമായുള്ള നടപടിക്രമങ്ങളും പുതിയ കമ്പനിയിലേക്ക് തൊഴില്‍ കൈമാറ്റവും പൂര്‍ത്തിയാക്കിയശേഷം പുതിയ കമ്പനിയിലേക്ക് മാറിയ തൊഴിലാളികളുടെ പേര് പ്ലാറ്റ്‌ഫോമില്‍ നിന്നും നീക്കം ചെയ്യുന്നതിനായി മന്ത്രാലയം ഖത്തര്‍ ചേംബറിനെ അറിയിക്കും. കമ്പനിയുടേതായ ലംഘനങ്ങള്‍ കാരണം അപേക്ഷ നിരസിക്കപ്പെട്ടാല്‍ അക്കാര്യം വ്യക്തമാക്കുന്ന ഇമെയില്‍ കമ്പനിക്ക് അയക്കും. പ്ലാറ്റ്ഫോമില്‍ നിന്ന് പ്രയോജനം നേടുന്നതിനായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കമ്പനിയോട് ആവശ്യപ്പെടുകയും ചെയ്യും. ഉചിതമായ തൊഴില്‍ നേടാന്‍ കമ്പനികളെ സഹായിക്കാനും പ്രാദേശിക വിപണിയിലെ പദ്ധതികളുടെയും വ്യവസായങ്ങളുടെയും തുടര്‍ച്ച ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ലേബര്‍ പ്ലാറ്റ്‌ഫോം. മറ്റു കമ്പനികളില്‍ നിന്നും പിരിച്ചുവിടപ്പെട്ടവരോ അധികമായവരോ ആയ തൊഴിലാളികളില്‍ നിന്നും ഉചിതമായവരെ കരാറിലൂടെ കണ്ടെത്താന്‍ കമ്പനികളെ സഹായിക്കുകയെന്നതും ലക്ഷ്യമാണ്. തൊഴിലാളികളുടെ കുറവുകള്‍ കാരണമായി കമ്പനികളുടെ പദ്ധതികള്‍ പരാജയപ്പെടുന്ന സാഹചര്യം ഒഴിവാക്കുകയെന്നതും പ്ലാറ്റ്‌ഫോം വിഭാവനം ചെയ്യുന്നു. ഏതാനുംമാസങ്ങള്‍ക്കു മുന്‍പാണ് പ്ലാറ്റ്‌ഫോം തുടങ്ങിയത്. ഇതിനോടകം 1300ലധികം കമ്പനികള്‍ പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തങ്ങള്‍ക്ക് താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കാന്‍ കമ്പനികളെ പ്രാപ്തരാക്കുന്നവിധത്തില്‍ പ്ലാറ്റ്‌ഫോം വികസിപ്പിച്ചിട്ടുണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഇന്നത്തെ (2020 ഒക്ടോബര്‍ 13) ഖത്തര്‍ വാര്‍ത്തകള്‍ കേള്‍ക്കൂ; ചന്ദ്രിക പോഡ്കാസ്റ്റിലൂടെ…

മടങ്ങിയെത്തുന്നവര്‍ക്ക് ഹോട്ടല്‍ ക്വാറന്റൈന്‍ പാക്കേജ് ഡിസംബര്‍ 31വരെ നീട്ടി