in

ആര്‍പിയുടെ കാലാവധി അവസാനിച്ച് 90 ദിവസത്തിനുള്ളിലും തൊഴില്‍ മാറാനാകും

ദോഹ: പ്രവാസികള്‍ക്ക് റെസിഡന്‍സി പെര്‍മിറ്റിന്റെ(ആര്‍പി) കാലാവധി കാലഹരണപ്പെടുന്ന തീയതി മുതല്‍ 90 ദിവസത്തിനുള്ളിലും തൊഴില്‍മാറാനാകും. ഔദ്യോഗിക വിജ്ഞാപനത്തില്‍ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച മന്ത്രിതല തീരുമാനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
പ്രവാസിയുടെ റെസിഡന്‍സി പെര്‍മിറ്റ് സാധുവായിരിക്കുമ്പോഴോ കാലഹരണപ്പെട്ട തീയതി മുതല്‍ 90 ദിവസത്തിനുള്ളിലൊ തൊഴില്‍സ്ഥാപനം മാറ്റാനാകും. പുതിയ തീരുമാനമനുസരിച്ച്, ഒരു തൊഴിലാളിയെ താല്‍ക്കാലികമായി പ്രധാന തൊഴില്‍ കരാറിലേക്ക് നിയമിക്കുന്ന സാഹചര്യത്തില്‍ തൊഴിലുടമ അധിക കരാര്‍ സമര്‍പ്പിക്കുകയും വേണം.
പ്രവാസികളുടെ വരവും പോക്കും താമസവും സംബന്ധിച്ച 2015ലെ 21-ാം നമ്പര്‍ നിയമത്തിന്റെ എക്‌സിക്യുട്ടീവ് ചട്ടങ്ങളിലെ ചില വ്യവസ്ഥകള്‍ ഭേദഗതി ചെയ്തുകൊണ്ടുള്ള ആഭ്യന്തരമന്ത്രിയുടെ 2020ലെ 51-ാം നമ്പര്‍ തീരുമാനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
തീരുമാനം 15-ാം നമ്പരായി ഔദ്യോഗിക വിജ്ഞാപനത്തില്‍ പ്രസിദ്ധപ്പെടുത്തി. നീതിന്യായ മന്ത്രാലയത്തിന്റെ ട്വിറ്ററില്‍ വിജ്ഞാപനം പോസ്റ്റ് ചെയ്തിട്ടുണ്ട്. 2015ലെ നിയമത്തിന്റെ എക്‌സിക്യുട്ടീവ് ചട്ടങ്ങളിലെ 65, 67 വകുപ്പുകള്‍ ഭേദഗതി ചെയ്തുകൊണ്ടാണ് ആഭ്യന്തരമന്ത്രിയുടെ 2020ലെ 51-ാം നമ്പര്‍ തീരുമാനം. 65-ാം വകുപ്പിന്റെ ഭേദഗതി പ്രകാരം ചട്ടങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയമായി പ്രവാസിക്ക് തൊഴില്‍സ്ഥാപനം മാറ്റാനാകും. ഇതു സംബന്ധിച്ച നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട് പ്രവാസി ഇക്കാര്യം ഭരണ വികസന തൊഴില്‍ സാമൂഹികകാര്യ മന്ത്രാലയത്തിലെ ബന്ധപ്പെട്ട വകുപ്പിനെ അറിയിക്കണം. 67-ാം വകുപ്പിലെ ഭേദഗതി പ്രകാരം തൊഴിലുടമക്ക് പ്രവാസി തൊഴിലാളിയെ താല്‍ക്കാലികമായി നിയമിക്കണമെങ്കില്‍ തൊഴില്‍ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ തൊഴിലുടമയും തൊഴിലാളിയും ഒപ്പുവെച്ച പ്രധാന തൊഴില്‍ കരാറിനൊപ്പം അധികകരാര്‍ കൂടി സമര്‍പ്പിക്കണം. ഔദ്യോഗിക വിജ്ഞാപനത്തില്‍ പ്രസിദ്ധപ്പെടുത്തിയതിന്റെ അടുത്ത ദിവസം മുതല്‍ ഈ തീരുമാനങ്ങള്‍ പ്രാബല്യത്തിലാകുമെന്ന് 2020ലെ 51-ാം നമ്പര്‍ തീരുമാനത്തിലെ മൂന്നാം വകുപ്പില്‍ വ്യക്തമാക്കുന്നു

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ആഗോള വെല്ലുവിളികളെ നേരിടാന്‍ സഹകരണവും സംയുക്ത നടപടികളും അനിവാര്യമെന്ന് അമീര്‍

ദോഹ ഡയമണ്ട് ലീഗ് 25ന്; 27 ഒളിമ്പിക്, ലോക മെഡല്‍ ജേതാക്കള്‍ മത്സരിക്കും