in

ജോണ്‍ എബ്രഹാം പ്രവാസി അവാര്‍ഡ് മനോജ് കാനയ്ക്ക്

മനോജ് കാന

ദോഹ: ജോണ്‍ എബ്രഹാം സാംസ്‌കാരിക വേദി 2019-ലെ ജോണ്‍ അബ്രഹാം പ്രവാസി അവാര്‍ഡ് പ്രഖ്യാപിച്ചു. ചലചിത്ര സംവിധായകന്‍ മനോജ് കാനയ്ക്ക് 50,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്‌കാരം സമ്മാനിക്കും.  സുപ്രഭാതം മാനേജിങ് എഡിറ്റര്‍ നവാസ് പൂനൂര്‍, ചലച്ചിത്ര പിന്നണി ഗായകനും എഴുത്തുകാരനുമായ വി.ടി മുരളി, ചലച്ചിത്ര നിരൂപകരായ ജി.പി രാമചന്ദ്രന്‍, സി.എസ് വെങ്കിടേശ്വരന്‍ എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തതെന്ന് ജോണ്‍എബ്രഹാം സാംസ്‌കാരിക വേദി രക്ഷാധികാരി സഫാരി ഗ്രൂപ്പ് മാനേജിംഗ് ഡയരക്ടര്‍ കെ.സൈനുല്‍ആബിദീന്‍, ചെയര്‍മാന്‍ അന്‍വര്‍ബാബു വടകര, കണ്‍വീനര്‍ ജോപ്പച്ചന്‍ തെക്കേക്കുറ്റ്, ട്രഷറര്‍ ശ്രീകലാ പ്രകാശന്‍ എന്നിവര്‍ അറിയിച്ചു. ഈ മാസം അവസാനത്തോടെ കോഴിക്കോട് നടക്കുന്ന പരിപാടിയില്‍ അവാര്‍ഡ് വിതരണം നടത്തും.
ചായില്യം, അമീബ, കെഞ്ചിറ എന്നിവയാണ് മനോജ് കാനയുടെ സിനിമകള്‍. നാടകാവതരങ്ങളിലൂടെയും മറ്റുമായി സാമാന്യജനങ്ങളില്‍ നിന്ന് സമാഹരിച്ചെടുക്കുന്ന പണം കൊണ്ടാണ് മനോജ് കാന ഈ മൂന്നു സിനിമകളും പൂര്‍ത്തിയാക്കിയിട്ടുള്ളത്. നിര്‍മ്മാണവിതരണപ്രദര്‍ശന വേളകളില്‍ തികച്ചും ജനകീയമായ ഒരു സമീപനമാണ് അദ്ദേഹം  സ്വീകരിച്ചു വരുന്നത്. അതിനെ പിന്തുണക്കേണ്ടതിനാലാണ് ഈ വര്‍ഷത്തെ പുരസ്‌കാരത്തിന് മനോജ് കാനയെ തെരഞ്ഞെടുത്തതെന്ന് ജോണ്‍എബ്രഹാം സാംസ്‌കാരിക വേദി അറിയിച്ചു.
സിനിമാ രംഗത്തെ ജനകീയമായ ഇടപെടലുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഈ മേഖലയില്‍ ഉയര്‍ന്നുവരുന്ന സിനിമാപ്രവര്‍ത്തകര്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള അവാര്‍ഡാണ് ജോണ്‍ അബ്രഹാം പ്രവാസി അവാര്‍ഡ്. രണ്ടു വര്‍ഷത്തിലൊരിക്കലാണ് ജോണ്‍ അബ്രഹാം സാംസ്‌കാരിക വേദി അവാര്‍ഡ് നല്‍കുന്നത്.  സാംസ്‌കാരികവേദിയില്‍ ബീജ വി.സി. അഹമ്മദ് പാതിരപ്പറ്റ, പ്രദോഷ് കുമാര്‍ എം.ടി.നിലമ്പൂര്‍, എം. എ സുധീര്‍, ബിന്ദു കരുണ്‍, ഷീല ടോമി, ഷരീഫ് ചെരണ്ടത്തൂര്‍, മുസ്തഫ എലത്തൂര്‍  എന്നിവര്‍ ഗവേര്‍ണിംഗ് ബോര്‍ഡ് അംഗങ്ങളാണ്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

സംസ്‌കൃതി വനിതാവേദി; ഡോ. പ്രതിഭ പ്രസിഡന്റ്, സബീന അസീസ് സെക്രട്ടറി

സംഘാടന മികവില്‍ ‘ഗോളടിച്ച്’ ഖത്തര്‍; ഫിഫ ലോക കപ്പിനു മുമ്പേ ആഗോള പുരസ്‌കാരം