ദോഹ: ഖത്തറിലെ പുതിയ അമേരിക്കന്‍ സ്ഥാനപതിയായി മുതിര്‍ന്ന അമേരിക്കന്‍ നയതന്ത്രഞ്ജരിലൊരാളായ ജോണ്‍ ഡെസ്റോഷറെ നിയമിച്ചു. മേഖലയില്‍ വലിയ പരിചയസമ്പത്തുള്ള വ്യക്തിയായ അദ്ദേഹം ചുമതലയേല്‍ക്കുന്നതോടെ ഖത്തറില്‍ അമേരിക്കയുടെ ഔദ്യോഗിക പ്രതിനിധിയായി സജീവാമാവും.
ഖത്തര്‍-അമേരിക്ക തമ്മിലുള്ള നയതന്ത്ര, സൗഹൃദ ബന്ധം ആഴമേറിയതാണെന്നും ഖത്തര്‍-അമേരിക്ക 2021 സാംസ്കാരിക വര്‍ഷം അതിന്റെ തുടര്‍ച്ചയാണെന്നും ഡെസ്റോഷര് പറഞ്ഞു. മേഖലയുടെ സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിന് പരസ്പരം സഹകരിച്ചു പ്രവര്‍ത്തിക്കും.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോവാന്‍ പരിശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
2017 മുതല്‍ 2020 വരെ അള്‍ജീരിയയിലെ അമേരിക്കന്‍ അംബാസഡറായിയിരുന്നു ജോണ്‍ ഡെസ്റോഷര്.
ഇസ്രായേലിനും ലബനാനിനും ഇടയിലുള്ള സമുദ്രാതിര്‍ത്തി തര്‍ക്കങ്ങളില്‍ മധ്യസ്ഥനായി പ്രവര്‍ത്തിച്ച അദ്ദേഹം, ജോര്ജ്ടൗണ് സര്‍വകലാശാലയിലെ ഡിപ്ലോമസി സ്റ്റഡീസില്‍ സീനിയര്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഫെലോ ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
2014 മുതല്‍ 2017 വരെ ഈജിപ്ത് ആന്‍ഡ് മഗ്രിബ് അഫേഴ്സ് ഡെപ്യൂട്ടി അസി. സെക്രട്ടറി ആയും പ്രവര്‍ത്തിച്ചു.
ഇംഗ്ലീഷിന് പുറമേ ഫ്രഞ്ച് ജര്‍മന്‍ ഭാഷകളും സംസാരിക്കും. ജോര്‍ജ് ടൗണ്‍ യൂനിവേഴ്സിറ്റിയിലെ എഡ്മന്‍ഡ് എ വാല്‍ഷ് സ്കൂള്‍ ഓഫ് ഫോറിന് സര്‍വീസില്‍ നിന്ന് ബിരുദം നേടിയ അദ്ദേഹം, സ്റ്റേറ്റ് ഡിപ്പാര്ട്ട്മെന്റ്സിെന്റ സുപീരിയര്‍ ആന്‍ഡ് മെറിട്ടോറിയസ് ഹോണര്‍ ബഹുമതി കരസ്ഥമാക്കിയിട്ടുണ്ട്.