in

നോര്‍വീജിയന്‍ മാധ്യമപ്രവര്‍ത്തകരെ ഖത്തറില്‍ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

  • അറസ്റ്റ് സ്വീകാര്യമല്ലെന്ന് നോര്‍വീജിയന്‍ പ്രധാനമന്ത്രി

ദോഹ: സ്വകാര്യ സ്ഥലത്ത് അനുമതിയില്ലാതെ പ്രവേശിച്ച നോര്‍വീജിയന്‍ ബ്രോഡ്കാസ്റ്റിങ് കോര്‍പറേഷന്റെ(N.R.K) രണ്ട് മാധ്യമപ്രവര്‍ത്തകരെ (Norwegian TV journalists) ഖത്തറില്‍ അറസ്റ്റ് ചെയ്തു. ഹാല്‍വര്‍ എകെലാന്റ്, ലോക്മാന്‍ ഗോര്‍ബാനി എന്നിവരാണ് തിങ്കളാഴ്ച്ച കാലത്ത് അറസ്റ്റിലായത്.  അനുമതിയില്ലാതെ കടന്നുകയറി  വീഡിയോ റെക്കോഡ് ചെയ്‌തെന്ന പരാതി ലഭിച്ചതിനെത്തുടര്‍ന്നാണ് അറസ്റ്റെന്നും കുറ്റമൊന്നും ചുമത്താതെ വിട്ടയക്കുകയായിരുന്നുവെന്നും ഖത്തര്‍  ഗവണ്‍മെന്റ് കമ്യൂണിക്കേഷന്‍ ഓഫീസ് (G.C.O) അറിയിച്ചു. ഇരുവരും കഴിഞ്ഞ ഞാറാഴ്ച്ച രാത്രി ദോഹ (Doha) വിടേണ്ടതായിരുന്നു. തിങ്കാളാഴ്ച്ച രാവിലെ നോര്‍വേയിലെത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഇതിനിടയിലാണ് അറസ്റ്റ്.ലോക കപ്പിന്റെ ഒരു വര്‍ഷത്തെ (2022 Doha FIFA world Cup)കൗണ്ട്ഡൗണ്‍, ഖത്തറിലെ പ്രവാസിക തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ എന്നിവ റിപോര്‍ട്ട് ചെയ്യുന്നതിനായാണ് ഇവര്‍ ഖത്തറിലെത്തിയതെന്ന് നോര്‍വീജിയന്‍ ബ്രോഡ്കാസ്റ്റിങ് കോര്‍പറേഷന്‍ അറിയിച്ചു. അതേസമയം ഇരുവരേയും അറസ്റ്റ് ചെയ്തത് ഒരു നിലക്കും സ്വീകാരിക്കാനാവാത്തതാണെന്നും മാധ്യമസ്വാതന്ത്ര്യത്തിന്റെ അപകടാവസ്ഥയാണെന്നും നോര്‍വീജിയന്‍ പ്രധാനമന്ത്രി ജോനസ് കാര്‍ സ്‌റ്റോറ ട്വീറ്റ് ചെയ്തു. എന്നാല്‍ മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാനുണ്ടായ സാഹചര്യം മനസ്സിലാക്കാന്‍ തങ്ങള്‍ പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി (S.C)യുമായി ബന്ധപ്പെട്ടുവരികയാണെന്ന് ഫിഫ അറിയിച്ചതായി സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു.
 അറസ്റ്റ് ചെയ്ത  വിശദാംശങ്ങള്‍ സന്ദര്‍ഭോചിതമായി നോര്‍വേ എംബസിയെയും എന്‍ആര്‍കെ അധികൃതരെയും അറിയിച്ചിരുന്നു.മറ്റേതൊരു രാജ്യത്തുമെന്നതു പോലെ അതിക്രമിച്ചു കടക്കുന്നത് ഖത്തറിലും കുറ്റകരമാണ്. എവിടെയും ഷൂട്ട് ചെയ്യുന്നതിനും മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായും മറ്റ് അധികൃതരുമായും കൂടിക്കാഴ്ച്ച നടത്തുന്നതിനും എന്‍ആര്‍കെ റിപോര്‍ട്ടര്‍മാര്‍ക്ക് അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഈ സ്വാതന്ത്ര്യം സ്വകാര്യ സ്ഥലത്ത് അനുവാദമില്ലാതെ കയറുന്നതിനുള്ള അനുമതിയല്ലെന്ന് തിരിച്ചറിയണം. എന്‍ആര്‍കെ മാധ്യമപ്രവര്‍ത്തകര്‍ അറിഞ്ഞുകൊണ്ട് ബോധപൂര്‍വ്വം ഇത് ലംഘിക്കുകയായിരുന്നു. അതേ തുടര്‍ന്നാണ് താല്‍ക്കാലികമായി അറസ്റ്റ് ചെയ്ത് വിട്ടയച്ചത്. മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ച് ഉറച്ച ബോധ്യമുള്ള നിരന്തരമായി അന്താരാഷ്ട്രാ മാധ്യമപ്രവര്‍ത്തകരെ വിവിധ ആഗോള പരിപാടികള്‍ക്കായി സ്വാഗതം ചെയ്യുന്ന രാഷ്ട്രമാണ് ഖത്തറെന്നും  ജിസിഒ വിശദീകരിച്ചു.
ഖത്തര്‍ പോലിസ് മാന്യമായി പെരുമാറിയെന്നും
അറസ്റ്റ് വേളയിലോ മറ്റ് തുടര്‍നടപടികള്‍ക്കിടയിലോ തങ്ങള്‍ക്ക് യാതൊരു വിധത്തിലുള്ള പ്രയാസവും നേരിട്ടിട്ടില്ലെന്നും എന്‍ആര്‍കെ മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഖത്തര്‍ പോലിസ് ബലം പ്രയോഗിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ല. തങ്ങള്‍ സ്വകാര്യ സ്ഥലത്താണെന്ന് അറിയാമായിരുന്നു. പോവാന്‍ പാടില്ലാത്ത സ്ഥലമാണെന്ന ബോധ്യവുമുണ്ടായിരുന്നുവെന്നും എന്‍ആര്‍കെ അധികൃതര്‍ സമ്മതിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാതെ ഖത്തറിന് പുറത്തേക്ക് യാത്ര ചെയ്യരുതെന്ന് മുന്നറിയിപ്പ്

കോവിഡ് പടരുന്ന രാജ്യക്കാര്‍ക്കായി യാത്രാ നയത്തില്‍ മാറ്റം വരുത്തി ഖത്തര്‍; ഡിസംബര്‍ 1 മുതല്‍ പ്രാബല്യം