in

കെ ഇ അഷറഫിന് കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി ധീരതാ പുരസ്കാരം

ദോഹ: ബലിപെരുന്നാൾ ദിനത്തിൽ അൽഖോറിലെ ദഖീറ ബീച്ചിൽ അപകടത്തിൽപെട്ട മലയാളി കുടുംബത്തിലെ 2 കുട്ടികളെ രക്ഷപ്പെടുത്തി പ്രവാസി മലയാളികൾക്ക് അഭിമാനമായ മലപ്പുറം കീഴ്പ്പറമ്പ് സ്വദേശിയും ഏറനാട് മണ്ഡലം കെഎംസിസി ഭാരവാഹിയുമായ കെ ഇ അഷറഫിന് ഖത്തർ കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ ധീരതാ പുരസ്കാരം ഖത്തർ ആഭ്യന്തര മന്ത്രാലയത്തിലെ കമ്മ്യൂണിറ്റി പോലീസ് ബോധവൽക്കരണ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥൻ അബ്ദുൽ അസീസ് അൽ മുഹന്നദി സമ്മാനിച്ചു.
ഐ സി സി മുംബൈ ഹാളിൽ നടന്ന ചടങ്ങിൽ കെഎംസിസി മലപ്പുറം ജില്ലാ പ്രസിഡണ്ട്‌ കെ മുഹമ്മദ് ഈസ്സ അധ്യക്ഷത വഹിച്ചു. ഖത്തർ കെഎംസിസി പ്രസിഡണ്ട് എസ്‌ എ എം ബഷീർ ഉദ്‌ഘാടനം ചെയ്തു.
കമ്മ്യൂണിറ്റി പോലീസിംഗ് വിഭാഗം ഉദ്യോഗസ്ഥൻ ഡോ. കെ എം ബഹാവുദ്ധീൻ, ഐ സി സി പ്രസിഡണ്ട് പി എൻ ബാബുരാജൻ, ഐ സി സി ജനറൽ സെക്രട്ടറി കൃഷ്ണകുമാർ, ഇന്ത്യൻ സ്പോർട്സ് സെന്റർ വൈസ് പ്രസിഡണ്ട് ഷെജി വലിയകത്ത്, ഐ ബി പി സി പ്രസിഡണ്ട് ജാഫർ സാദിഖ്, കെഎംസിസി നേതാക്കളായ അലി മൊറയൂർ, മുഹമ്മദ് ലയിസ് കുനിയിൽ, യൂനുസ് കടമ്പോട്ട് സംബന്ധിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

വായനശാലകളിലേക്ക് പുസ്തകങ്ങള്‍; മകന്റെ വിവാഹത്തിന് ഉപ്പയുടെ സമ്മാനം

കെ.ഇ. അഷ്റഫിനെ കെഎംസിസി ഏറനാട് മണ്ഡലം കമ്മിറ്റി ആദരിച്ചു