in

കെ.ഇ. അഷ്റഫിനെ കെഎംസിസി ഏറനാട് മണ്ഡലം കമ്മിറ്റി ആദരിച്ചു

ദോഹ: അൽഖോർ അൽ ദഖീറ ബീച്ചിൽ കുളിക്കാനിറങ്ങി അപകടത്തിൽപെട്ട മലയാളി കുടുംബത്തിലെ രണ്ടു കുട്ടികളുടെ ജീവൻ രക്ഷിച്ച ഖത്തർ കെഎംസിസി ഏറനാട് മണ്ഡലം സെക്രട്ടറിയും കീഴുപറമ്പ് നിവാസിയുമായ കെ.ഇ. അഷ്‌റഫിനെ ഏറനാട് മണ്ഡലം കെഎംസിസി ധീരത പുരസ്‌കാരം നൽകിയാദരിച്ചു. പന്ത്രണ്ട് വർഷത്തോളമായി ഖത്തർ പ്രവാസിയും നിലവിൽ ഖത്തർ ആഭ്യന്തര മന്ത്രാലയത്തിലെ ജീവനക്കാരനുമാണ് അഷ്‌റഫ്‌. സാമൂഹ്യ പ്രവർത്തകനായ അദ്ദേഹത്തിന്റെ സമയോചിതമായ ഇടപെടൽകൊണ്ടാണ് മുങ്ങിതാഴ്ന്ന്കൊണ്ടിരുന്ന 8 ഉം 12 ഉം വയസ്സുള്ള രണ്ട് കുട്ടികളുടെ ജീവനുകൾ രക്ഷിക്കാൻ സാധിച്ചത്.

കടവ് റെസ്റ്റാറ്റാന്റിൽ നടന്ന ചടങ്ങിൽ ഏറനാട് മണ്ഡലം പ്രസിഡന്റ്‌ അജ്മൽ അരീക്കോട് പുരസ്‌കാരം സമ്മാനിച്ചു. പള്ളിപ്പറമ്പൻ വീരാൻ ഹാജി കുനിയിൽ മുഖ്യതിഥിയായിരുന്നു. ഭാരവാഹികളായ നിയാസ് മൂർക്കനാട്, നസീർ വി.പി, ലയിസ് കുനിയിൽ, സഫീർ എടവണ്ണ, റഫീഖ് അബൂബക്കർ, സമീർ ബി. കെ സംസാരിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

കെ ഇ അഷറഫിന് കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി ധീരതാ പുരസ്കാരം

സ്വര്‍ണത്തിലേക്ക് പറന്നുയര്‍ന്ന് ബര്‍ഷിം; ടോക്കിയോ ഒളിമ്പിക്‌സില്‍ ഖത്തറിന് രണ്ടാം സ്വര്‍ണം