
ദോഹ: കല്ലാച്ചി വിഷ്ണുമംഗലം (ഓത്തിയില്‍ മുക്ക്) മുന്നായി കുനി കുഞ്ഞബ്ദുല്ല ഹാജി (67) ഖത്തറില്‍ നിര്യാതനായി. ഭാര്യ: മറിയം. മക്കള്‍: റസീന, റസ്മിന, ആയിഷ. മരുമക്കള്‍: സൂപ്പി (കടിയങ്ങാട്), റഷീദ് (പശുക്കടവ്), സമീര്‍ (കുറ്റ്യാടി). സഹോദരങ്ങള്‍: ഇബ്രാഹിം ഹാജി, മൊയ്തു, കുഞ്ഞാമി, മറിയം, അയിശു, ബിയ്യാത്തു, അലീമ, പാത്തു.
മൃതദേഹം നാട്ടില്‍ കൊണ്ടുപോകുമെന്ന് നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്കുന്ന കെ എം സി സി അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.