in

കല്യാണ്‍ ജൂവലേഴ്‌സില്‍ വാലന്റൈന്‍സ് ദിനാഘോഷത്തിനായി സ്‌പെഷല്‍ ജൂവലറി എഡിഷന്‍ പ്രഖ്യാപിച്ചു

ദോഹ: കല്യാണ്‍ ജൂവലേഴ്‌സ് വാലന്റൈന്‍സ് ദിനാഘോഷത്തിനായി പ്രത്യേകം രൂപപ്പെടുത്തിയ ലിമിറ്റഡ് എഡിഷന്‍ ആഭരണനിര അവതരിപ്പിക്കുന്നു. നേരിയ മാലകളിലുള്ള ഡയമണ്ടും റൂബിയും പതിപ്പിച്ച ലേസര്‍ കട്ട് പെന്‍ഡന്റുകള്‍ ഉള്‍പ്പെടെയുള്ള സവിശേഷമായി രൂപപ്പെടുത്തിയ ആഭരണങ്ങളാണ് ഈ ശേഖരത്തിലുള്ളത്.

2021-ലെ ഫാഷന്‍ ട്രെന്‍ഡുകള്‍ക്ക് അനുസൃതമായി 18 കാരറ്റ് സ്വര്‍ണത്തില്‍ ആകര്‍ഷകവും വൈവിധ്യമാര്‍ന്നതുമായ രൂപകല്‍പ്പനയില്‍ തീര്‍ത്ത സവിശേഷമായ ആഭരണങ്ങളാണ് ഈ ശേഖരത്തില്‍. കരവിരുതാല്‍ തീര്‍ത്ത റോസ്‌ഗോള്‍ഡ്, ഡയമണ്ട് പതിച്ച പെന്‍ഡന്റുകള്‍, ബ്രേയ്‌സ്‌ലെറ്റുകള്‍ എന്നിവയും ചില ഡിസൈനുകളില്‍ റൂബികളും ചേര്‍ത്ത ആഭരണങ്ങളാണ് ഈ പ്രത്യേക വാലന്റൈന്‍ എഡിഷനിലുള്ളത്.

വിലക്കുറവുള്ളതും ഭാരം കുറഞ്ഞതുമായ ആഭരണങ്ങളും ലിമിറ്റഡ് എഡിഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കല്യാണ്‍ ജൂവലേഴ്‌സ്‌ഷോറൂമുകളില്‍ നിന്നും 500 ഖത്തറി റിയാലിലധികം തുകയ്ക്ക് പര്‍ചേസ് ചെയ്യുന്നവര്‍ക്കായി പ്രത്യേക സോഷ്യല്‍ മീഡിയ മത്സരവും ഒരുക്കുന്നുണ്ട്. വിജയികള്‍ക്ക് മനോഹരമായ ഒരു സ്റ്റേക്കേഷനാണ് സമ്മാനമായി ലഭിക്കുക.

ഖത്തറിലെ കല്യാണ്‍ ഷോറൂമുകളില്‍ ഫെബ്രുവരി 20 വരെയാണ് ഈ പ്രത്യേക ഓഫര്‍ ലഭ്യമാവുക. ആധുനികവും പരമ്പരാഗതവുമായ രൂപകല്‍പ്പനയിലുള്ള വൈവിധ്യമാര്‍ന്ന കമ്മലുകള്‍, വളകള്‍, നെക്‌ലേസുകള്‍ തുടങ്ങിയവയാണ് കല്യാണ്‍ ജൂവലേഴ്‌സ് അവതരിപ്പിക്കുന്നത്.

നവവധുക്കള്‍ക്കായുള്ള ആഭരണങ്ങളായ മുഹൂര്‍ത്ത്, പോള്‍ക്കി ആഭരണബ്രാന്‍ഡായ തേജസ്വി, കരവിരുതാല്‍ തീര്‍ത്ത ആഭരണങ്ങളുടെ ശേഖരമായ മുദ്ര, ടെംപിള്‍ ജൂവലറികളുടെ നിമാ, നൃത്തം ചെയ്യുന്ന ഡയമണ്ട് ആഭരണങ്ങളുടെ ഗ്ലോ, ഡയമണ്ട് ആഭരണങ്ങള്‍ പോലെയുള്ള സോളിറ്റയറുകള്‍ അടങ്ങിയ സിയാ, അണ്‍കട്ട് ഡയമണ്ടുകള്‍ അടങ്ങിയ അനോഖി, പ്രത്യേകാവസരങ്ങള്‍ക്കായുള്ള ഡയമണ്ടുകള്‍ അടങ്ങിയ അപൂര്‍വ, വിവാഹ ഡയമണ്ട് ആഭരണങ്ങളായ അന്തര, നിത്യവും അണിയാനുള്ള ഡയമണ്ടുകളുടെ ശേഖരമായ ഹീര, പ്രഷ്യസ് സ്റ്റോണ്‍ ആഭരണങ്ങളായ രംഗ് എന്നിങ്ങനെ വൈവിധ്യമാര്‍ന്ന ശേഖരമാണ് ഉപയോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

സ്‌കൂള്‍ പ്രവര്‍ത്തന രീതിയില്‍ മാറ്റങ്ങളില്ല, സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്ത തെറ്റ്

ഖത്തറില്‍ ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു; 448 പുതിയ കേസുകള്‍