
ദോഹ: ഖത്തര്‍ കണ്ണൂര്‍ ജില്ലാ കെഎംസിസി ചാര്‍ട്ടേഡ് വിമാനം കണ്ണൂരില്‍ പറന്നിറങ്ങി. ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും 178 യാത്രക്കാരുമായാണ് വിമാനം പുറപ്പെട്ടത്. 15 ശതമാനം യാത്രക്കാര്‍ക്ക് സൗജന്യമായിട്ടാണ് യാത്ര അനുവദിച്ചത്.
വിമാനത്താവളത്തില്‍ നടന്ന യാത്രയയപ്പ് സംഗമത്തില്‍ ഖത്തര്‍ കെഎംസിസി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് വീട്ടിക്കല്‍ അബ്ദുസ്സലാം, കെഎംസിസി സംസ്ഥാന ഉപദേശ സമിതി വൈസ് ചെയര്‍മാന്‍ അബ്ദു നാസര്‍ നാച്ചി, മിഡില്‍ ഈസ്റ്റ് ചന്ദ്രിക ഖത്തര്‍ ഗവേണിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. അബ്ദുസമദ്, ബോര്‍ഡ് അംഗം പികെ അബ്ദുറഹീം, കെഎംസിസി ജില്ലാ ജനറല്‍ സെക്രട്ടറി അഷ്‌റഫ് ആറളം, ട്രഷറര്‍ പി പി ഫഹദ്, അഷ്‌റഫ് ചെമ്പിലോട്, നൗഫല്‍ കെ, അബ്ദുള്‍ നാസര്‍ കെകെ, മജീദ് എടത്തില്‍, അബ്ദുല്‍ ഗഫൂര്‍ ടി വി, ദാവൂദ് തണ്ടപ്പുറം, ഹാഷിം നീര്‍വേലി, അഫ്‌സല്‍ കീഴ്പ്പള്ളി, ഹമീദ് മൗവ്വഞ്ചേരി, സൈദ് കാക്കയങ്ങാട്, അബ്ദുള്‍ സലാം, സിറാജ് കണയന്നൂര്‍, റിയാസ് കണയന്നൂര്‍, ശിഹാബ് വളക്കൈ, നജീബ് സി എച്ച്, റിയാസ്.പിവികെ, അഷ്‌റഫ് ഉളിക്കല്‍, ജാസര്‍ അച്ചോത്ത്, ഹംസ പികെ, അജ്‌സീര്‍, നാസര്‍, ഫസല്‍, സൈനുല്‍ ആബിദ് വാഫി, സമീര്‍ ചൂരിയോട്ട്, അബ്ദുള്ള കൊറുമ്പത്ത്, നൗഫല്‍ ഇരിക്കൂര്‍, സംബന്ധിച്ചു. അക്ബര്‍ ട്രാവല്‍സുമായി ചേര്‍ന്നാണ ജില്ലാ കമ്മറ്റി വിമാനം ചാര്‍ട്ടര്‍ ചെയ്തത്.