in

കരിപ്പൂർ വിമാനത്താവളം: അനിശ്ചിതത്വം മാറ്റി വികസനം വേഗത്തിലാക്കണം : കെ.എം.സി.സി

ദോഹ: കരിപ്പൂർ എയർപോർട്ട് റൺവേ വെട്ടിച്ചുരുക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്നും വിമാനത്താവള വികസനത്തിനായി മതിയായ നഷ്ടപരിഹാരം നൽകി ഭൂമി ഏറ്റെടുക്കൽ നടപടി വേഗത്തിലാക്കണമെന്നും ഖത്തർ കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി കേന്ദ്ര – സംസ്ഥാന സർക്കാരുകളോട് അഭ്യർത്ഥിച്ചു.

പ്രസിഡണ്ട് സവാദ് വെളിയംകോട് അധ്യക്ഷത വഹിച്ചു.
മലബാറിന്റെ വികസന സ്വപ്നങ്ങൾക്ക് നിറം നൽകിയ കരിപ്പൂർ വിമാനത്താവളം ഈ മേഖലയിലെ ആയിരക്കണക്കിന് പ്രവാസികളുടെ ആശ്രയം കൂടിയാണ്. റൺവേ വികസനത്തിനായി 15 ഏക്കർ സ്ഥലമാണ് സംസ്ഥാന സർക്കാർ ഏറ്റെടുത്തു നൽകേണ്ടത്. ഭൂമിയേറ്റെടുക്കൽ നടപടിക്രമങ്ങളിലേക്ക് കടക്കണമെങ്കിൽ റിക്വിസിഷനിങ് അതോറിറ്റിയായ സംസ്ഥാന ഗതാഗത വകുപ്പ് നഷ്ടപരിഹാര തുകയുടെ അഞ്ചു ശതമാനം കണ്ടിജൻസി ചാർജോ അല്ലെങ്കിൽ 50 ലക്ഷം രൂപയോ റവന്യു വകുപ്പിന് കൈമാറണമെന്ന എയർപോർട്ട് അതോറിറ്റിയുടെ ആവശ്യം നടപ്പിലാക്കാൻ ശ്രമിക്കാതെ മനഃപൂർവ്വം ഒഴിഞ്ഞു മാറുന്ന സംസ്ഥാന സർക്കാർ നിലപാട് പ്രതിഷേധാർഹമാണ്.

കരിപ്പൂരിനുവേണ്ടി അൻപതു ലക്ഷം കണ്ടിജൻസി ചാർജ് നൽകാൻ മടിക്കുന്ന കേരള സർക്കാർ എവിടെയുമെത്താതെ ഉപേക്ഷിച്ച കെ.റെയിലിനു വേണ്ടി ഇതേവരെ 48 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്.

കരിപ്പൂർ വിമാനത്താവള വികസനം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും നിവേദനം നൽകാനും യോഗം തീരുമാനിച്ചു.
ജനറൽ സെക്രട്ടറി അബ്ദുൽ അക്ബർ വെങ്ങശ്ശേരി, റഫീഖ് കൊണ്ടോട്ടി, ഇസ്മായിൽ ഹുദവി പാണ്ടിക്കാട്, ജബ്ബാർ പാലക്കൽ, ശരീഫ് വളാഞ്ചേരി, മുഹമ്മദ് ലൈസ് കുനിയിൽ, മജീദ് പുറത്തൂർ, മുനീർ പട്ടർകടവ്, ഷംസീർ മാനു പ്രസംഗിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

100 ദിന റണ്ണിംഗ് ചാലഞ്ച് വിജയികള്‍

ആമുഖത്തിലും ഖത്തര്‍ വിരുദ്ധത; ഖത്തര്‍ ലോകകപ്പ് നൂറ്റാണ്ടിലെ ഏറ്റവും മികച്ചതെന്ന് ബി.ബി.സി സ്പോര്‍ട് സര്‍വ്വേ ഫലം