in ,

വിര്‍ച്വല്‍ രീതിയില്‍ ഈദുല്‍ ഫിത്വര്‍ ആഘോഷിച്ച് കത്താറയും ആസ്പയര്‍ സോണും

ആസ്പയര്‍ സോണ്‍ ഫൗണ്ടേഷന്റെ ഈദ് ഇ-മജ്‌ലിസില്‍ പങ്കെടുത്തവര്‍

ദോഹ: കൊറോണ വൈറസ്(കോവിഡ്-19) വ്യാപനത്തിന്റെ സാഹചര്യത്തില്‍ ഇത്തവണ വേറിട്ട രീതിയിലായിരുന്നു കത്താറയുടെയും ആസ്പയര്‍ സോണ്‍ ഫൗണ്ടേഷന്റെയും ഈദുല്‍ ഫിത്വര്‍ ആഘോഷം. വിര്‍ച്വല്‍ പടക്കങ്ങളും ഓണ്‍ലൈന്‍ റാഫിളുകളും ഉപയോഗിച്ചാണ് കത്താറ ചെറിയ പെരുന്നാള്‍ ആഘോഷിച്ചത്.
കത്താറ വിദൂരാടിസ്ഥാനത്തില്‍ സംഘടിപ്പിച്ച ഈദ് ആഘോഷപരിപാടികള്‍ വെബ്‌സൈറ്റിലൂടെ സംപ്രേക്ഷണം ചെയ്തു. വീടുകളില്‍ തുടരുക, നിങ്ങളുടെ ഈദിയ നിങ്ങള്‍ക്ക് കൈമാറും എന്ന പ്രമേയത്തിലായിരുന്നു പരിപാടികള്‍.
കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിനായി രാജ്യം നടപ്പാക്കിയ ശാരീരിക അകലത്തിന്റെ സാഹചര്യത്തില്‍നിന്നുകൊണ്ടായിരുന്നു കത്താറയുടെ ആഘോഷം. ഈദ് ദിനമായ ഞായറാഴ്ച വൈകുന്നേരം നാലു മുതലാണ് പരിപാടികള്‍ തുടക്കമായത്. നാലു മുതല്‍ ആറുവരെ ഓണ്‍ലൈന്‍ റാഫിള്‍ നടന്നു. തുടര്‍ന്ന് ഒരു മണിക്കൂറിനുശേഷം ഈദിയയുടെ അവതരണം. തുടര്‍ന്ന് എട്ടുമണിക്ക് വിര്‍ച്വല്‍ വെടിക്കെട്ടും തുടര്‍ന്ന് അവസാന റൗണ്ട് ഈദിയ അവതരണവും നടന്നു.
നിരവധിപേരാണ് ഓണ്‍ലൈനിലൂടെ കത്താറയുടെ ഈദ് പരിപാടികള്‍ വീക്ഷിച്ചത്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ആസ്പയര്‍ സോണ്‍ ഫൗണ്ടേഷനും ഈദ് ആഘോഷിച്ചു. വീഡിയോ ടെക്‌നോളജിയിലൂടെ ആസ്പയര്‍ മാനേജ്‌മെന്റ് ജീവനക്കാര്‍ക്ക് ഈദ് ആശംസകള്‍ കൈമാറി. ഇതിനായി ജീവനക്കാരെയും മാനേജ്‌മെന്റിലെ ഉന്നതരെയും പങ്കെടുപ്പിച്ചുകൊണ്ട് ഇ- മജ്‌ലിസും സംഘടിപ്പിച്ചു.
കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം ആശംസകള്‍ കൈമാറുന്നതിനുള്ള അവസരമാണ് ഈദെങ്കിലും ഈ വര്‍ഷം എല്ലാവരുടെയും ക്ഷേമത്തിനും ആരോഗ്യത്തിനുമായി ശാരീരിക അകലം പാലിക്കേണ്ടതുണ്ടെന്നതുകൊണ്ടാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതെന്ന് ആസ്പയര്‍ സോണ്‍ ഫൗണ്ടേഷന്‍ സിഇഒ മുഹമ്മദ് ഖലീഫ അല്‍സുവൈദി പറഞ്ഞു.
ആസ്പയര്‍ അക്കാദമി ഡയറക്ടര്‍ ജനറല്‍ ഇവാന്‍ ബ്രാവോ, ആസ്‌പെറ്റര്‍ സിഇഒ ഡോ.അബ്ദുല്‍അസീസ് ജെഹാം അല്‍കുവാരി, ആസ്പയര്‍ ലോജിസ്റ്റിക്‌സ് ഡയറക്ടര്‍ ജനറല്‍ അബ്ദുല്ല നാസര്‍ അല്‍നുഐമി തുടങ്ങിയവര്‍ ഇ-മജ്‌ലിസില്‍ പങ്കെടുത്തു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

നിര്യാതനായി

അല്‍ഖോര്‍ പാര്‍ക്ക് മൃഗശാലയില്‍ അറേബ്യന്‍ കാട്ടുപൂച്ചക്ക് പ്രസവം