
ദോഹ: എഴുത്തുകാരനും ഡിസൈനറുമായ ഷാജഹാന്‍ ഡിസൈനും എഡിറ്റും ചെയ്ത കവിത സമാഹാരം ‘കവിതക്കൂട് ‘ ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് അഞ്ചു രാജ്യങ്ങളിലായി പ്രകാശനം ചെയ്യപ്പെട്ടു. ലണ്ടനില്‍ ‘സേവനം യു .കെ’ ചെയര്‍മാനും യൂണിയന്‍ ഓഫ് യു കെ മലയാളി അസോസിയേഷന്‍ (സൗത്ത് വെസ്റ്റ്) പ്രസിഡന്റുമായ ഡോ. ബിജു പെരിങ്ങത്തറ കണ്‍സള്‍ട്ടന്റ് സൈക്കാട്രിസ്റ്റ് ഡോ. മായയ്ക്ക് നല്‍കിയും ഖത്തറില്‍ ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡണ്ടും ഖത്തര്‍ ചന്ദ്രിക റസിഡന്റ് എഡിറ്ററുമായ അശ്‌റഫ് തൂണേരിയും പ്രകാശനം നിര്‍വഹിച്ചു.
കൊടുങ്ങല്ലൂരില്‍ കവി സെബാസ്റ്റ്യന്‍, സാഹിത്യകാരായ ബക്കര്‍ മേത്തല, മുരളീധരന്‍ ആനാപ്പുഴ ,യുടി പ്രേംനാഥ്, അഡ്വ.എം.ബിജുകുമാര്‍, പിഎല്‍ തോമസ് കുട്ടി, പ്രവീണ്‍ മോഹനന്‍ എന്നിവര്‍ക്ക് നല്‍കി പ്രകാശനം ചെയ്തു. ആസ്‌ട്രേലിയയിലെ മെല്‍ബണില്‍ ‘ഇന്ത്യന്‍ മലയാളി’ മാഗസിന്‍ ചീഫ് എഡിറ്റര്‍ തിരുവല്ലം ഭാസി പ്രകാശനം ചെയ്തു. ഹാരിസ് കെ.എ പെരിങ്ങോട്ടുകര, വിജേഷ് എന്നിവര്‍ പങ്കെടുത്തു. ദുബായില്‍ മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഷാബു കിളിത്തട്ടില്‍ പ്രകാശനം ചെയ്തു.