
ദോഹ: ഇന്‍കാസ് സ്ഥാപക നേതാവും ഖത്തറിലെ സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്ന കെ സി വര്‍ഗീസിന്റെ ചരമ ദിനം ഇന്‍കാസ് സെന്‍ട്രല്‍ കമ്മറ്റി ആചരിച്ചു. സൂമില്‍ നടന്ന അനുസ്മരണ യോഗം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. കോളേജ് കാലഘട്ടം മുതല്‍ വര്‍ഗീസുമായി ആത്മ ബന്ധം ഉണ്ടായിരുന്നുവെന്നും എന്നും സഹജീവികളോട് കരുണയും അനുകമ്പയും കാട്ടിയ പൊതു പ്രവര്‍ത്തകനായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കെസി വര്‍ഗീസിന്റെ ജേഷ്ഠ സഹോദരനും ഇരിക്കൂര്‍ എം.ല്‍ എയുമായ കെ സി ജോസഫ് അനുസ്മരണ പ്രഭാഷണം നടത്തി. ഇന്‍കാസ് സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് സമീര്‍ ഏറാമല അധ്യക്ഷത വഹിച്ചു. കെ സി വര്‍ഗീസിന്റെ ഭാര്യ ആനി വര്‍ഗീസ്, മകള്‍ ശ്രീജ ആന്‍ വര്‍ഗീസ്, ഗ്ലോബല്‍, സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികള്‍ സംസാരിച്ചു. ഇന്‍കാസ് ജനറല്‍ സെക്രറട്ടറി മനോജ് കൂടല്‍ സ്വാഗതവും കരീം നടക്കല്‍ നന്ദിയും പറഞ്ഞു.